കാനഡ: മാര്‍ത്തോമാ സഭ നോര്‍ത്ത് അമേരിക്കന്‍
ഭദ്രാസനത്തിന്റെ 29-ാം ഫാമിലി കോണ്‍ഫറന്‍സ് ജൂണ്‍ 30 മുതല്‍ ജൂലൈ 3വരെ
എട്മണ്ടന് ട്രിനിറ്റി മാര്‍ത്തോമാ പള്ളിയുടെ ആഭിമുഖ്യത്തില്‍ ഹോട്ടല്‍
റാടിസ്സണില് വച്ച് നടത്തപ്പെട്ടു.
ജൂണ്‍ 30-ാം തീയ്യതി നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ കനേഡിയന്‍ സാമൂഹിക
രാഷ്ട്രീയ രംഗത്തെ പ്രമുഖരായ ലിന്‍ഡ ഡങ്കന്‍ എം.പി.,ഹ്യൂമക്ടോണ്ട്
എം.എല്‍ .എ സിറ്റി കൗണ്‍സിലര്‍ അമര്‍ജിത്ത് സോഹി എന്നിവര്‍ പങ്കെടുത്തു. നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധിപന്‍ റിട്ടേ.റെവ.ഡോ ഗീവര്‍ഗ്ഗീസ് മാര്‍
തിയഡോഷ്യസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. തദ്ദവസരത്തില്‍ ശ്രീ.മാത്യൂ കോശി
കണ്‍വീനറായുള്ള സുവനീറിന്റെ പ്രകാശനം അടൂര്‍ -സിംഗപ്പൂര്‍ -ഓസ്ട്രേലിയ
ഭദ്രാസനാധിപന്‍ റിട്ടേ.റവ.ജോസഫ് മാര്‍ ബര്‍ണബ്ബാസ് എപ്പിസ്ക്കോപ്പ
നിര്‍വഹിച്ചു. തുടര്‍ന്ന് മഞ്ജു സാംസണ് ന്റെ നേതൃത്വത്തില്‍ ട്രിനിറ്റി
മാര്‍ത്തോമാ ചര്‍ച്ച് അംഗങ്ങള്‍ അവതരിപ്പിച്ച തീം പ്രസന്റേഷന്
“വഴിത്താരകളിലൂടെ” വര്‍ണ്ണശമ്പളവും വിഭിന്നവുമായിരുന്നു.
നാലു ദിവസ്സങ്ങളിലായി നടത്തപ്പെട്ട കോണ്‍ഫറന്‍സ് പഠനാസ്പദമാക്കിയത്
ശിഷ്യത്വത്തിന്റെ വിവിധതലങ്ങളായിരുന്നു. വ്യത്യസ്ത വിഭാഗങ്ങളിലായി നടന്ന
പഠന ക്ലാസ്സുകള്‍ക്ക് റവ.ഡോ.മാര്ട്ടിന് അല്‍ഫോന്‍സ്, റവ.ഡോ.ജോ.ജോസഫ്
കുരുവിള, റവ.വി.റ്റി.ജോണ്‍ , മിസ്സ്. ആന്റ് വില്‍കോക്സ്(ചൈല്‍ഡ്
ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ) എന്നിവര്‍ നേതൃത്വം നല്കി.
ജൂലൈ 3-ാം തീയതി നടന്ന വിശുദ്ധ കുര്‍ബ്ബാന ശുശ്രൂഷയ്ക്ക് റിട്ടേ.റവ.ജോസഫ്
മാര്‍ ബര്‍ണബ്ബാസ് എപ്പിസ്കോപ്പ നിര്‍വഹിച്ചു. 51 പുരോഹിതന്മാരും 450 ല്‍
പരം വിശ്വാസികളുടെ പങ്കു ചേര്‍ന്നു. തുടര്‍ന്ന് നടന്ന സമാപന സമ്മേളനം
ഭദ്രാസനാധിപന്‍ റിട്ടേ.റെവ.ഡോ ഗീവര്‍ഗ്ഗീസ് മാര്‍ തിയഡോഷ്യസ് ഉദ്ഘാടനം
ചെയ്തു. കോണ്‍ഫറന്‍സ് വിജയകരമാക്കാന്‍ പ്രവര്‍ത്തിച്ച ഏവര്‍ക്കും
ഭദ്രാസനത്തിന്റെ നാമത്തിലുള്ള നന്ദി ട്രഷറര്‍ ചാക്കോ മാത്യു രേഖപ്പെടുത്തി.
കോണ്‍ഫറന്‍സ് സെക്രട്ടറി തോമസ് വറുഗ്ഗീസ് അറിയിച്ചു. ദീപശിഖ ട്രിനിറ്റി
മാര്‍ത്തോമ്മാ ചര്‍ച്ച് ഭദ്രാസന സെക്രട്ടറി റവ.കെ.ഇ.ഗീവര്‍ഗ്ഗീസിന്റെ
നേതൃത്വത്തില്‍ ഭദ്രാസനം ഏറ്റുവാങ്ങി.