Image

ഫിലഡെല്‍ഫിയ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി.

Published on 15 July, 2011
ഫിലഡെല്‍ഫിയ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിന്റെ  പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി.
ഫിലഡെല്‍ഫിയ : സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഒന്നാം ഘട്ടത്തിനു തുടക്കം കുറിച്ചു കൊണ്ടുള്ള ഗ്രൗണ്ട് ബ്രേക്കിംഗ് ഞായറാഴ്ച വി. മൂന്നിമേല്‍ കുര്‍ബ്ബാനാനന്തരം നടന്നു. വികാരി ഫാ.ജോസ് ഡാനിയല്‍ ദേവാലയത്തെയും റോബര്‍ട്ട് പിസാനി കോണ്‍ട്രാക്ടറെയും പ്രതിനിധീകരിച്ച് ചടങ്ങിനു നേതൃത്വം നല്‍കി. റവ.ഡോ.തമ്പി പോള്‍ (അസി.വികാര്‍ ), ഫാ.ഇ.എം.ഏബ്രഹാം(ക്‌നാനായ പള്ളി), ഫാ.മാത്യൂസ് ആനത്താനം, ബില്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍ , മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരോടൊപ്പം നൂറുകണക്കിനു വിശ്വാസികളും ചടങ്ങില്‍ പങ്കെടുത്തു.

ബില്‍ടിംഗ് കമ്മിറ്റി മെംബര്‍ നൈനാന്‍ . റ്റി.വര്‍ഗ്ഗീസ് സമര്‍പ്പിച്ച പ്ലാനിന്റെയും മോഡലിന്റെയും അടിസ്ഥാനത്തില്‍ സഭാ പാരമ്പര്യങ്ങള്‍ക്കനുസരണമായ ദേവാലയ മാതൃകയിലേക്കു രൂപമാറ്റം വരുത്തിക്കൊണ്ടുള്ള ഈ ദേവാലയ പുനര്‍നിര്‍മ്മാണത്തിന്റെ ഒന്നാം ഘട്ടം നാലുമാസം കൊണ്ടു പൂര്‍ത്തിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ഒന്നാം ഘട്ടത്തില്‍ മനോഹരമായ മുഖവാരവും പ്രവേശന കവാടവും അതിനോടു ചേര്‍ന്നുള്ള ഭാഗങ്ങളുടെയും നിര്‍മ്മാണമാണ് നടക്കുന്നത്.

പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫാ.ജോസ് ഡാനിയല്‍ , ഏലിയാസ് റ്റി.പി., ജിജോ ജോസഫ്, ജോര്‍ജ് ചെറിയാന്‍ , ജീസ് വര്‍ഗീസ്, ജോസഫ് കുറിയാക്കോസ്, ജഫ് ജോര്‍ജ്, നൈനാന്‍ റ്റി. വര്‍ഗീസ്, സാബു ജേക്കബ്, താരു കുറിയാക്കോസ് എന്നിവരുള്‍പ്പെടുന്ന ബില്‍ഡിംഗ് കമ്മിറ്റിയാണ് നേതൃത്വം നല്‍കുന്നത്.
ഫിലഡെല്‍ഫിയ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിന്റെ  പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക