മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് യു.ഡി.എഫ് ചീഫ് വിപ്പ് പി.സി. ജോര്‍ജ് എം.എല്‍.എ .
മാന്യമായ പത്രപ്രവര്‍ത്തനം നടത്തുന്ന മുഴുവന്‍ പത്രപ്രവര്‍ത്തകര്‍ക്കും സംരക്ഷണം നല്കാന് സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു. എല്‍.എം.എസ് കാമ്പസില്‍ മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തെ ഇ.പി. ജയരാജനാണ് നോട്ടീസ് നല്‍കിയത്.