Image

എന്‍ഡോസള്‍ഫാന്‍ ഇടക്കാല പഠന റിപ്പോര്‍ട്ട് മൂന്നാഴ്ചക്കകം നല്‍കണമെന്ന് സുപ്രീം കോടതി

Published on 15 July, 2011
എന്‍ഡോസള്‍ഫാന്‍ ഇടക്കാല പഠന റിപ്പോര്‍ട്ട് മൂന്നാഴ്ചക്കകം നല്‍കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ ഇടക്കാല പഠന റിപ്പോര്‍ട്ട് മൂന്നാഴ്ചക്കകം നല്‍കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആറാഴ്ചത്തെ സമയംകൂടി അനുവദിക്കണമെന്ന പഠന സമിതിയുടെ ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.

രാജ്യത്ത് സംഭരിച്ചിട്ടുള്ള എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്യുന്ന കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും ജസ്റ്റിസ് എസ്.എച്ച് കപാഡിയ അടങ്ങിയ ബഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. കയറ്റുമതി ചെയ്യുന്ന എന്‍ഡോസള്‍ഫാന്‍ ഇന്ത്യയില്‍ തിരിച്ചെത്തില്ലെന്ന് എങ്ങനെ ഉറപ്പാക്കാമെന്നും ഇപ്പോള്‍ നിലവില്‍ ഉത്പാദിപ്പിച്ചിട്ടുള്ള എന്‍ഡോസള്‍ഫാന്‍ എന്തു ചെയ്യുമെന്ന് വ്യക്തമാക്കണമെന്നും കോടതി എന്‍ഡോസള്‍ഫാന്‍ ഉത്പാദകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്‍ഡോസള്‍ഫാന്‍ രാജ്യത്ത് പൂര്‍ണമായി നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക