Image

സംസ്ഥാനം ക്വട്ടേഷന്‍ സംഘങ്ങളുടെ പിടിയില്‍: കോടതി

Published on 15 July, 2011
സംസ്ഥാനം ക്വട്ടേഷന്‍ സംഘങ്ങളുടെ പിടിയില്‍: കോടതി
കൊച്ചി: കേരളം ക്വട്ടേഷന്‍ സംഘങ്ങളുടെ പിടിയിലാണോ എന്ന്‌ ഹൈക്കോടതി. ഗുണ്ടാ സംഘങ്ങള്‍ വര്‍ധിച്ച്‌ വരുന്ന പ്രവണത ആശങ്കാജനകമാണ്‌. ചെറുപ്പക്കാര്‍ ഇത്തരം സംഘങ്ങളിലേക്ക്‌ ആകര്‍ഷിക്കപ്പെടുകയാണെന്നും ക്വട്ടേഷന്‍ സംഘങ്ങളെ അടിച്ചമര്‍ത്തേണ്ട കാലം അതിക്രമിച്ചെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. മാതൃഭൂമി ലേഖകനായിരുന്ന വി.ബി ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കവേയാണ്‌ കോടതി ഇക്കാര്യം പറഞ്ഞത്‌. കേസില്‍ പ്രതികളായ ഡി.വൈ.എസ്‌.പി സന്തോഷ്‌ നായര്‍, കണ്ടെയ്‌നര്‍ സന്തോഷ്‌ എന്നിവരുടെ ജാമ്യം ഹൈക്കോടതി തള്ളി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക