ചെന്നൈ: സിനിമാ അഭിനയം മടുത്തു, ഇനി സ്വാമി നിത്യാനന്ദയുടെ ശിഷ്യയായി സന്യാസിനിയായി
തുടരുമെന്നും നടി രഞ്ജിത അഭിപ്രായപ്പെട്ടു. നിത്യാനന്ദയുമൊത്തുള്ള അശ്ലീല വീഡിയോ
പുറത്തുവിട്ട സംഭവത്തില്‍ സണ്‍ ടി.വി.ക്കെതിരെ പരാതി നല്കാന് ചെന്നൈയിലെത്തിയ
രഞ്ജിത മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. തനിക്ക് രാഷ്ട്രീയത്തില്‍
താത്പര്യമില്ല. ഇനി സിനിമയില്‍ അഭിനയിക്കില്ലെന്നും നിത്യാനന്ദയുടെ ശിഷ്യയായി
തുടരുമെന്നും അവര്‍ പറഞ്ഞു. നിത്യാനന്ദ ആശ്രമത്തിന്റെ നേതൃത്വത്തില്‍ സൗജന്യ
വിദ്യാഭ്യാസം, അന്നദാനം, മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങിയവ നടത്തിവരുന്നുണ്ട്.
ഇതില്‍ പങ്കാളിയാവുമെന്നും അവര്‍ പറഞ്ഞു.