തിരുവനന്തപുരം: കോണ്‍ഗ്രസ് ഒരു പാര്‍ട്ടിയുടേയും സമ്മര്‍ദ്ദ രാഷ്ട്രീയത്തിന്
വഴങ്ങില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എം.എം. ഹസ്സന് പറഞ്ഞു. അഞ്ചാമതൊരു
മന്ത്രിസ്ഥാനം എന്ന ലീഗിന്റെ ആവശ്യം നിലനില്‍ക്കുന്നുണ്ട്. പക്ഷേ നിലവില്‍ 20
മന്ത്രിമാര്‍ മതിയെന്നാണു തീരുമാനം. അതിനാല്‍ അഞ്ചാമത്തെ മന്ത്രി സ്ഥാനത്തിന്റെ
കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകില്ല. മന്ത്രിസഭ വികസിപ്പിക്കണമെങ്കില്‍
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അനുമതി വേണമെന്നും അദ്ദേഹം പറഞ്ഞു. അഞ്ചാം
മന്ത്രിസ്ഥാനത്തിന്റെ കാര്യത്തില്‍ മുസ്ലിം ലീഗ് വിട്ടുവീഴ്ചയ്ക്കില്ലെന്ന്
മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് സൂചിപ്പിച്ചുരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല