ഹൂസ്റ്റണ്‍: വടക്കേ അമേരിക്കയിലെ മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനികളുടെ
ഇരുപത്തിയാറാമത് കുടുംബസംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍
അറിയിച്ചു.
2011 ജൂലൈ 22, 23, 24 തിയ്യതികളില്‍ മോര് ബസേലിയോസ് പൗലോസ്
ദ്വിതീയന്‍ നഗറില്‍ (സ്റ്റാഫോര്‍ഡ് ബാങ്ക്വറ്റ് ഹാള്‍, 445 എഫ്.എം. 1092,
സ്റ്റാഫോര്‍ഡ്, ടെക്സാസ്) വച്ച് ആഘോഷപൂര്‍വ്വം കൊണ്ടാടപ്പെടുന്ന ഈ
കുടുംബസംഗമത്തില്‍ മലങ്കരയില്‍ നിന്നുള്ള പിതാക്കന്മാര്, വടക്കേ അമേരിക്കയിലെ
വന്ദ്യ കോര്‍ എപ്പിസ്കോപ്പമാര്‍, ബഹുമാനപ്പെട്ട വൈദികര്‍, അല്മായ നേതാക്കള്‍
തുടങ്ങിയവര്‍ പങ്കെടുത്ത് ധന്യമാക്കും.
സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്ക്
വേണ്ടിയുള്ള വി.ബി.എസ്., വനിതാ സെമിനാര്‍, പ്ലീനറി സെഷന്, പരിശുദ്ധ അന്തോക്യാ
സിംഹാസനത്തോടും മലങ്കര സഭയോടും കൂറുള്ള വൈദികര്‍ക്ക് സ്വീകരണം, കുട്ടികളൂടേയും
മുതിര്‍ന്നവരുടേയും കലാകായിക പരിപാടികള്‍, പൊതുസമ്മേളനം തുടങ്ങിയവ ഈ
കുടുംബസംഗമത്തിന്റെ പ്രത്യേകതകളില്‍ ചിലതു മാത്രം.
കണ്‍വന്‍ഷന്റെ വിജയകരമായ
നടത്തിപ്പിനായി ജനറല്‍ കണ്‍വീനര്‍ കെ.സി. വര്‍ഗീസിന്റെ നേതൃത്വത്തില്‍ പതിനഞ്ചംഗ
കമ്മിറ്റി ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിച്ചുവരുന്നു. മലങ്കര യാക്കോബായ സഭാ
വിശ്വാസികളായ ഏവരേയും ഈ സംഗമത്തിലേക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു എന്ന്
ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: കെ.സി. വര്‍ഗീസ് 848
362 1995, ജോസഫ് കുരിയപ്പുറം 845 507 2667, റജി സ്ക്കറിയ?832 878 8921, ഷിബു
തോമസ് 281 710 8770.