Image

മാര്‍ത്തോമാ സഭ നവീകരണം 175- ാം വാര്‍ഷികാഘോഷങ്ങള്‍ ഡാളസ്സില്‍ ജൂലായ് 17ന്(ഞായര്‍ )

പി.പി.ചെറിയാന്‍ Published on 16 July, 2011
മാര്‍ത്തോമാ സഭ നവീകരണം 175- ാം വാര്‍ഷികാഘോഷങ്ങള്‍ ഡാളസ്സില്‍ ജൂലായ് 17ന്(ഞായര്‍ )
ഡാളസ് : മാര്‍ത്തോമാ സഭ നവീകരണത്തിന്റെ 175-ാം വാര്‍ഷികാഘോഷങ്ങള്‍ ജൂലായ് 17 ഞായര്‍ 12 മണിക്ക് മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ്സില്‍ (ഫാര്‍മേഴ്‌സ് ബ്രാഞ്ച്) വെച്ച് ആഘോഷിക്കുന്നു.

സൗത്ത് വെസ്റ്റ് റീജീയണില്‍ ഉള്‍പ്പെട്ട മാര്‍ത്തോമാ ഇടവകകള്‍ സംയുക്തമായി ആഘോഷിക്കുന്ന ഈ ചടങ്ങില്‍ മലേഷ്യ സിംഗപ്പൂര്‍ ഭദ്രാസന എപ്പിസ്‌ക്കോപ്പ ജോസഫ് മാര്‍ ബര്‍ണബാസ് മുഖ്യാതിഥിയായിരിക്കും. ആഘോഷപരിപാടികളില്‍ എല്ലാവരും വന്ന പങ്കെടുക്കണമെന്ന് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമാ ഇടവക വികാരി റവ.മിനോയ് കുരുവിള അഭ്യര്‍ത്ഥിച്ചു.
മാര്‍ത്തോമാ സഭ നവീകരണം 175- ാം വാര്‍ഷികാഘോഷങ്ങള്‍ ഡാളസ്സില്‍ ജൂലായ് 17ന്(ഞായര്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക