Image

മെര്‍ലിന്‍ അവാര്‍ഡ് തിളക്കവുമായി പ്രൊഫ: ഗോപിനാഥ് മുതുകാട് ഡാളസ്സില്‍

ഷാജി രാമപുരം Published on 16 July, 2011
മെര്‍ലിന്‍ അവാര്‍ഡ് തിളക്കവുമായി പ്രൊഫ: ഗോപിനാഥ് മുതുകാട് ഡാളസ്സില്‍
ഡാളസ്സ് : ഇന്ദ്രജാല ലോകത്തെ ഓസ്‌ക്കാര്‍ എന്നറിയപ്പെടുന്ന മെര്‍ലിന്‍ അവാര്‍ഡ് ജേതാവ് പ്രൊഫ: ഗോപിനാഥ് മുതുകാട് ആദ്യമായി ഡാളസ്സില്‍ എത്തുന്നു.

ഡാളസ്സില്‍ കരോള്‍ട്ടണ്‍ മാര്‍ത്തോമ്മാ യുവജനസഖ്യമാണ് മുതുകാടിനായി വേദി ഒരുക്കുന്നത്. സെപ്റ്റംബര്‍ 17 ശനിയാഴ്ച വൈകീട്ട് 6 മണിക്ക് ഡാളസ്സ് കണ്‍വെന്‍ഷന്‍ സെന്ററിനോടനുബന്ധിച്ചുള്ള ബ്ലാക്ക് അക്കാഡമി തിയേറ്റില്‍ ആണ് വിസ്മയ ലോകത്തെ ദൃശ്യവിരുന്നിനായി ക്രമീകരിച്ചിരിക്കുന്നത്.

യു.എസ്സ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍ നാഷണല്‍ മജീഷ്യന്‍സ് സൊസൈറ്റിയാണ് അന്താരാഷ്ട്ര തലത്തില്‍ മാജിക്കിന് നല്‍കുന്ന ഏറ്റവും പരമോന്നത പുരസ്‌കാരമായ മെര്‍ലിന്‍ അവാര്‍ഡ് നല്‍കുന്നത്. 2011 ലെ മെര്‍ലിന്‍ അവാര്‍ഡ് ജൂണ്‍ 23 ന് ഡല്‍ഹിയില്‍ വെച്ച് വശിഷ്ട അതിഥികളുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ സൊസൈറ്റിയുടെ പ്രസിഡന്റ് ടോണി ഹസിനിയാണ് മുതുകാടിന് സമ്മാനിച്ചത്.

സാമൂഹിക പ്രതിബദ്ധതയോടെ ഒരു ദേശമെന്നാകെ ഒരു ദൗത്യമെന്ന നിലയില്‍ ഭാഷകളുടെ അതിര്‍വരമ്പുകള്‍ക്ക് അതീതമായി അത്ഭുതങ്ങളുടെ കലയായ ജാലവിദ്യ ആകര്‍ഷകമായി അവതരിപ്പിക്കുന്നതില്‍ മുതുകാടിനെ അവാര്‍ഡിനു ശേഷം ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ് പ്രത്യേകമായി അഭിനന്ദിയ്ക്കുയുണ്ടായി.

പി.സി.സര്‍ക്കാരിനുശേഷം ആദ്യമായിട്ടാണ് ഒരു ഇന്‍ഡ്യക്കാരന് പ്രത്യേകിച്ച് ഒരു മലയാളിക്ക് ഈ അവാര്‍ഡ് ലഭിക്കുന്നത്. ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തരംഗം ആര്‍ട്ട്‌സ് ആണ് അമേരിക്കയില്‍ 12 സ്റ്റേജുകളിലായി പുതുപുത്തന്‍ വിസ്മയ കാഴ്ചകള്‍ ഒരുക്കുവാനായി പ്രൊഫ: മുതുകാടിനെയും 16 അംഗ സംഘത്തെയും ക്ഷണിച്ചത്.
മെര്‍ലിന്‍ അവാര്‍ഡ് തിളക്കവുമായി പ്രൊഫ: ഗോപിനാഥ് മുതുകാട് ഡാളസ്സില്‍മെര്‍ലിന്‍ അവാര്‍ഡ് തിളക്കവുമായി പ്രൊഫ: ഗോപിനാഥ് മുതുകാട് ഡാളസ്സില്‍മെര്‍ലിന്‍ അവാര്‍ഡ് തിളക്കവുമായി പ്രൊഫ: ഗോപിനാഥ് മുതുകാട് ഡാളസ്സില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക