Image

സ്വര്‍ണ വില പവന് 17,240 രൂപ

Published on 16 July, 2011
സ്വര്‍ണ വില പവന് 17,240 രൂപ
കൊച്ചി: സ്വര്‍ണത്തിന് വില വീണ്ടും ഉയര്‍ന്നു. ശനിയാഴ്ച സ്വര്‍ണ വില പവന് 120 രൂപ വര്‍ധിച്ച് 17,240 ആയി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2155 രൂപയായി.

2010 നവംബര്‍ എട്ടിനായിരുന്നു പവന്‍വില ചരിത്രത്തില്‍ ആദ്യമായി 15,000 രൂപയിലെത്തിയത്. ഇക്കഴിഞ്ഞ ഏപ്രില്‍ 16ന് 16,000 രൂപയും കടന്ന സ്വര്‍ണവില ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 16,500 കടന്ന് 16,880ല്‍ എത്തിയെങ്കിലും പിന്നീട് വില അല്‍പ്പം താഴേക്കുപോയിരുന്നു.

സംസ്ഥാനത്ത് സ്വര്‍ണവില ഉയരുന്നതിന്റെ നേട്ടങ്ങള്‍ ആഭരണവിപണിയില്‍ കാര്യമായി പ്രതിഫലിക്കുന്നില്ല. ആഭരണമെന്ന താല്‍പ്പര്യം കുറയുകയും നിക്ഷേപമെന്ന നിയില്‍ ആവശ്യം ഏറുകയുംചെയ്യുന്നുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍ . കേരളത്തില്‍ കര്‍ക്കടകം വിവാഹ സീസണല്ലെന്നതും മഴമൂലം വില്‍പ്പന കുറഞ്ഞതും ജ്വല്ലറികളിലെ വില്‍പ്പന കുറയാന്‍ കാരണമായിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക