Image

കാലിക്കറ്റ് സര്‍വകലാശാല വി.സി നിയമനത്തില്‍ ലീഗ് ഇടപെട്ടിട്ടില്ല: കുഞ്ഞാലിക്കുട്ടി

Published on 16 July, 2011
കാലിക്കറ്റ് സര്‍വകലാശാല വി.സി നിയമനത്തില്‍ ലീഗ് ഇടപെട്ടിട്ടില്ല: കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ മുസ്‌ലീം ലീഗ് ഇടപെട്ടിട്ടില്ലെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. വി.സി നിയമനം നടപടിക്രമമനുസരിച്ച് നടക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് മുസ്‌ലിം ലീഗ് സ്‌കൂള്‍ അധ്യാപകനായിരുന്ന ഡോ.വി.പി.അബ്ദുല്‍ ഹമീദിന്റെ പേര് നിര്‍ദേശിച്ചിരുന്നു.

വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് വരുന്നവര്‍ക്ക് ഉന്നത വിദ്യാഭ്യാസ യോഗ്യതയും അക്കാദമിക് രംഗത്ത് പ്രാഗത്ഭ്യവും വേണമെന്ന് യുജിസി നിഷ്കര്‍ഷിക്കുന്നു. പത്തുവര്‍ഷത്തെ കോളേജ് അധ്യാപന പരിചയം വേണം. അതല്ലെങ്കില്‍ തത്തുല്യ സ്ഥാപനങ്ങളില്‍ ഗവേഷണ മേഖലയിലോ ഭരണരംഗത്തോ പ്രവര്‍ത്തനപരിചയം നിര്‍ബന്ധമാണ്. യുജിസി നിര്‍ദേശിക്കുന്ന യോഗ്യതകളില്‍ ഒന്നുപോലും അബ്ദുള്‍ ഹമീദിനില്ല.  പിഎസ്സി അംഗമായ ആളെ ശമ്പളംപറ്റുന്ന ഇത്തരം പദവികളില്‍ സര്‍ക്കാരിന് നിയമിക്കാനാവില്ല. വിസി യെ തെരഞ്ഞെടുക്കാനുള്ള യോഗത്തില്‍ ബന്ധപ്പെട്ടവര്‍ ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍ അത് മറികടന്നാണ് നിയമനം ആലോചിച്ചത്. നിയമവിരുദ്ധ നടപടിയാണെന്ന് വ്യക്തമായതിനാല്‍ മുഖ്യമന്ത്രി ഇടപെട്ട് ഹമീദിന്റെ പേര് മുഖ്യമന്ത്രി വെട്ടിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക