തിരുവനന്തപുരം: വഴിവിട്ട് ഗവേഷണത്തിന് പണം ചെലവഴിച്ചെന്ന ആരോപണത്തില്‍ മുന്‍
മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകള്ക്കെതരെം അന്വേഷണം നടത്തിയേക്കും.
വി.എസ് അച്യുതാനന്ദന്റെ മകള്‍ ഡോ.വി.വി. ആശയ്ക്കു വനം വകുപ്പില്‍ നിന്ന്
ഗവേഷണത്തിനായി 35 ലക്ഷം രൂപ അനുവദിച്ചതു വഴിവിട്ടാണെന്ന് ആരോപിച്ചുള്ള പരാതി
വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു. വി.എസ്. അച്യുതാനന്ദന്, മുന്‍ വനം
മന്ത്രി ബിനോയ് വിശ്വം, വനം സിസിഎഫ്: കെ.പി. ഔസേപ്പ്, ഡോ.വി.വി. ആശ എന്നിവരെ
എതിര്‍കക്ഷികളാക്കി വി.കെ. രാജുവാണു പരാതി നല്‍കിയത്. പരാതിയെ കുറിച്ച് കൂടുതല്‍
അന്വേഷണം നടത്തണമോ എന്നതില്‍ നാളെ വിജിലന്‍സ് കോടതി വിധി പറയും.