Image

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ വാര്‍ഷിക പിക്‌നിക്ക്‌ നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 17 July, 2011
വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ വാര്‍ഷിക പിക്‌നിക്ക്‌ നടത്തി
ന്യൂയോര്‍ക്ക്‌: വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ന്യൂയോര്‍ക്ക്‌ പ്രോവിന്‍സിന്റെ വാര്‍ഷിക ഫാമിലി പിക്‌നിക്ക്‌ ജൂലൈ ഒമ്പതാംതീയതി ശനിയാഴ്‌ച ലോംഗ്‌ ഐലന്റിലെ ബെല്‍മോണ്ട്‌ സ്റ്റേറ്റ്‌ പാര്‍ക്കില്‍ വെച്ച്‌ നടത്തി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വെവ്വേറെ കായിക മത്സരങ്ങള്‍ ഉണ്ടായിരുന്നു. വാശിയേറിയ വടംവലി മത്സരം കാണുവാന്‍ ഇന്നാട്ടുകാര്‍ക്കും ഏറെ കൗതുകമായിരുന്നു. കൂടാതെ ബോട്ടിംഗ്‌ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യകരമായിരുന്നു. ബാര്‍ബിക്യൂ കൂടാതെ വിവിധയിനം കേരളത്തിന്റെ തനതായ ഭക്ഷണങ്ങളും പിക്‌നിക്കിന്റെ പ്രത്യേകതയായിരുന്നു.

പിക്‌നിക്കിന്റെ ഉദ്‌ഘാടനം മുതിര്‍ന്ന അംഗം സി.എം. പാപ്പി നിര്‍വഹിച്ചു. ചെയര്‍പേഴ്‌സണ്‍ ത്രേസ്യാമ്മ നടാവള്ളി അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി ഷോളി കുമ്പിളുവേലി ആമുഖ പ്രസംഗം നടത്തി. പ്രസിഡന്റ്‌ ജയകൃഷ്‌ണന്‍ നായര്‍ സ്വാഗതവും ട്രഷറര്‍ സോണി വടക്കേല്‍ നന്ദിയും പറഞ്ഞു.

`കമ്യൂണിസ്റ്റ്‌ പച്ച' എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ച ഡബ്ല്യു.എം.സി ന്യൂയോര്‍ക്ക്‌ വൈസ്‌ പ്രസിഡന്റും, പ്രമുഖ പ്രവാസി മലയാളി കവിയുമായ സന്തോഷ്‌ പാലാ, നഴ്‌സസ്‌ എക്‌സലന്‍സ്‌ അവാര്‍ഡിന്‌ അര്‍ഹയായ ഷായ്‌മോള്‍ കുമ്പിളുവേലി എന്നിവരെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. സംഘടനയുടെ ഓണാഘോഷം സെപ്‌റ്റംബര്‍ അവസാന ശനിയാഴ്‌ച നടത്തുന്നതിനും തീരുമാനിച്ചു.
വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ വാര്‍ഷിക പിക്‌നിക്ക്‌ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക