Image

എല്‍എംഎസ് അങ്കണത്തില്‍ അതിക്രമം നടത്തിയവരെ ശിക്ഷിക്കണമെന്നു ബിഷപ്

Published on 17 July, 2011
എല്‍എംഎസ് അങ്കണത്തില്‍  അതിക്രമം നടത്തിയവരെ ശിക്ഷിക്കണമെന്നു ബിഷപ്

തിരുവനന്തപുരം: കാരക്കോണം മെഡിക്കല്‍ കോളജിന്റെ പേരില്‍ എല്‍എംഎസ് അങ്കണത്തില്‍ ബിഷപ്പിന്റെ അരമന അടിച്ചു തകര്‍ത്തും മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ മുദ്രാവാക്യം വിളിച്ചും അതിക്രമം നടത്തിയവരെ അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്നു ദക്ഷിണകേരള മഹായിടവക നിയുക്ത ബിഷപ് റവ.ധര്‍മരാജ് റസാലം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള സവര്‍ണ ഫാസിസ്റ്റ് മീഡിയയും ബിജെപിയും ചേര്‍ന്ന് ന്യൂനപക്ഷ വിഭാഗത്തിനെതിരേ ഗൂഢാലോചന നടത്തി കാരക്കോണം മെഡിക്കല്‍ കോളജിനെ തകര്‍ക്കാര്‍ ശ്രമിക്കുകയാണ്. ബിഷപ്പിന്റെ അരമന അടിച്ചുതകര്‍ത്തിട്ടും മതവിശ്വാസത്തെയും മതവികാരത്തേയും വ്രണപ്പെടുത്തുന്ന രീതിയില്‍ മുദ്രാവാക്യം വിളിച്ചിട്ടും സഭ ഇന്നുവരെ സമാധാനത്തിന്റെ പാതയാണ് അവലംബിച്ചുപോന്നത്.

സിഎസ്‌ഐയിലെ വൈദികരേയും സഭാവിശ്വാസികളേയും തെരുവിലിറക്കാന്‍ നിര്‍ബന്ധിക്കാതെ കുറ്റക്കാരെ അറസ്റ്റു ചെയ്ത് മാതൃകാപരമായി ശിക്ഷിച്ച് ഭരണഘടന അനുശാസിക്കുന്ന സംരക്ഷണം ഉറപ്പുവരുത്തണമെന്ന് റവ. ധര്‍മരാജ് റസാലം അഭ്യര്‍ഥിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക