Image

സ്വിസ് ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപം 11,000 കോടി

Published on 17 July, 2011
സ്വിസ് ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപം 11,000 കോടി
സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാങ്കുകളില്‍ ഇന്ത്യക്കാരുടേതായി 250 കോടി ഡോളറി (11,127 കോടി രൂപ) ന്റെ നിക്ഷേപമുണ്ടെന്ന് സ്വിസ് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. ഇന്ത്യക്കാരുടെ സ്വിസ്ബാങ്ക് നിക്ഷേപം ഒന്നരലക്ഷം കോടി ഡോളര്‍ വരുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സ്വിസ് നാഷണല്‍ ബാങ്ക് വക്താവ് വാള്‍ട്ടര്‍ മെയര്‍ ഇക്കാര്യമറിയിച്ചത്.

സ്വിസ് ബാങ്കുകള്‍ക്ക് ഇന്ത്യന്‍ നിക്ഷേപകരുമായുള്ള ബാധ്യത 2010ല്‍ 194.5 കോടി സ്വിസ് ഫ്രാങ്കാ (1113 കോടി രൂപ) ണെന്ന് മെയര്‍ പറഞ്ഞു. 2009-ല്‍ ഇത് 196.5 കോടി സ്വിസ് ഫ്രാങ്കായിരുന്നു. 2008-ല്‍ അത് 240 കോടി സ്വിസ് ഫ്രാങ്കായിരുന്നു. ഇത്രയും കാര്യങ്ങള്‍ മാത്രമേ സ്വിസ് നാഷണല്‍ ബാങ്ക് പ്രസിഡന്‍റിനുവേണ്ടി ഇപ്പോള്‍ പറയാനാവൂ എന്ന് മെയര്‍ പറഞ്ഞു.

സ്വിസ് ബാങ്കുകളിലെ കള്ളപ്പണനിക്ഷേപത്തെച്ചൊല്ലി ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും വിവാദം കൊടുമ്പിരിക്കൊള്ളുന്നതിനിടെയാണ് സ്വിറ്റ്‌സര്‍ലന്‍ഡ് നിക്ഷേപത്തിന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക