ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ 2011-ലെ
പിക്നിക്ക് ഓഗസ്റ്റ് ആറിന് ശനിയാഴ്ച ന്യൂറോഷല്സിറ്റിയോട് ചേര്‍ന്നുള്ള
ഗ്ലെന്‍ ഐലന്റ് പാര്‍ക്കില്‍ വെച്ച് നടത്തുന്നതായിരിക്കും. പിക്നിക്കിനോട്
അനുബന്ധിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള നിരവധി കായിക മത്സരങ്ങള്‍
ഉണ്ടായിരിക്കുന്നതാണ്. മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്ക് കാഷ് അവാര്‍ഡ്
ഉള്‍പ്പടെയുള്ള സമ്മാനങ്ങള്‍ നല്‍കുന്നതാണ്.
കെ.ജെ. ഗിഗ്രറി, ശ്രീകുമാര്‍
ഉണ്ണിത്താന്, രാജ് തോമസ് എന്നിവരാണ് ഈവര്‍ഷത്തെ പിക്നിക്ക്
കോര്‍ഡിനേറ്റര്‍മാര്‍. വെസ്റ്റ്ചെസ്റ്ററിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളി
സുഹൃത്തുക്കളേയും കുടുംബസമേതം പിക്നിക്കില്‍ പങ്കെടുക്കാന്‍ ഭാരവാഹികള്‍
ക്ഷണിച്ചുകൊള്ളുന്നു.
വിശദവിവരങ്ങള്‍ക്ക് താഴെപ്പറയുന്നവരുമായി
ബന്ധപ്പെടുക: ഷാജി ആലപ്പാട്ട് (914 374 2609), ടെറന്‍സണ്‍ തോമസ് (914 255 0176),
ജോയി ഇട്ടന്‍ (914 564 1702), കെജെ. ഗിഗ്രറി (914 635 8679), ശ്രീകുമാര്‍
ഉണ്ണിത്താന് (914 886 2655), രാജ് തോമസ് (914 235 4440), കെ.കെ. ജോണ്സണ് (914
610 1594).