മലപ്പുറം: വേങ്ങരയില്‍ ക്രഷര്‍ യൂണിറ്റ് നിര്‍മാണത്തിനിടെ സംരക്ഷണഭിത്തി
തകര്‍ന്ന് നാല് തൊഴിലാളികള്‍ മരിച്ചു. തിരുവമ്പാടി സ്വദേശിളായ പാപ്പച്ചന് (60),
ശ്രീനിവാസന് (40), അഷറഫ് (40), ബംഗാള്‍ സ്വദേശി ബക്സര്‍ (29) എന്നിവരാണ്
മരിച്ചത്. വേങ്ങര കണ്ണമംഗലം കിളിനക്കോട് ഊരകം മലയുടെ മുകളില്‍ ശനിയാഴ്ച
വൈകീട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകുന്നേരം അഞ്ചിന് കനത്ത
മഴയിലാണ് അപകടം. ക്രഷറിന് വേണ്ടി നിര്‍മ്മിക്കുന്ന 20 ഇഞ്ച് കനവും 40 മീറ്റര്‍
നീളവും 20 മീറ്റര്‍ ഉയരവുമുള്ള ഭിത്തിയാണ് അടര്‍ന്ന് വീണത്.
നിര്‍മ്മാണത്തിനിടെയാണ് അപകടം. ഭിത്തി നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടവരാണ്
അപകടത്തില്‍പ്പെട്ടത്.അഞ്ചുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മരഞ്ചാട്ടി സ്വദേശി
സുരേഷും(40), മറ്റ് നാല് ബംഗാളികളുമാണ് രക്ഷപ്പെട്ടത്.