Image

ലീഗിന്‌ മന്ത്രിസ്ഥാനം കൊടുക്കുന്നതില്‍ എതിര്‍പ്പില്ല: മാണി

Published on 17 July, 2011
ലീഗിന്‌ മന്ത്രിസ്ഥാനം കൊടുക്കുന്നതില്‍ എതിര്‍പ്പില്ല: മാണി
ന്യൂഡല്‍ഹി: മുസ്‌ലീം ലീഗിന്‌ അഞ്ചാം മന്ത്രിസ്ഥാനം നല്‍കുന്നതില്‍ കേരളാ കോണ്‍ഗ്രസിന്‌ എതിര്‍പ്പില്ലെന്ന്‌ ധനമന്ത്രി കെ.എം.മാണി. കേരളാ കോണ്‍ഗ്രസിന്റെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുകഴിഞ്ഞുവെന്നും മൂന്നാമതൊരു മന്ത്രിസ്ഥാനത്തിന്‌ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും ഇതിന്‌ പകരമാണ്‌ പാര്‍ട്ടിക്ക്‌ ചീഫ്‌ വിപ്പ്‌ സ്ഥാനം ലഭിച്ചതെന്നും മാണി പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ജെ.ജോസഫിനെതിരായ എസ്‌എംഎസ്‌ വിവാദത്തെക്കുറിച്ച്‌ ഒന്നുമറിയില്ലെന്നും ഇക്കാര്യം പരിശോധിച്ചശേഷം മറുപടി നല്‍കാമെന്നും പറഞ്ഞു. ധനമന്ത്രിമാരുടെ ഉന്നതാധികാരസമിതി അധ്യക്ഷനാകാന്‍ താന്‍ അപേക്ഷ നല്‍കിയെന്നുള്ള വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക