Image

സ്റ്റീഫന്‍ പീറ്റര്‍ കോയിത്തറ ന്യൂയോര്‍ക്കില്‍ നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം Published on 17 July, 2011
സ്റ്റീഫന്‍ പീറ്റര്‍ കോയിത്തറ ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യൂയോര്‍ക്ക്‌: ഉഴവൂര്‍ കോയിത്തറ പരേതനായ പീറ്റര്‍ - ചിന്നമ്മ ദമ്പതികളുടെ മകനും, ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ സ്ഥിരതാമസക്കാരനുമായ സ്റ്റീഫന്‍ പീറ്റര്‍ കോയിത്തറ (59) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ ജൂലൈ 20-ന്‌ ബുധനാഴ്‌ച സെന്റ്‌ ആന്റണീസ്‌ ചര്‍ച്ചില്‍ (നാനുവേറ്റ്‌, ന്യൂയോര്‍ക്ക്‌) രാവിലെ പത്തുമണിക്ക്‌ ആരംഭിക്കുന്നതും തുടര്‍ന്ന്‌ സംസ്‌കാരം നടത്തുന്നതുമാണ്‌.

ഭാര്യ: ആന്‍സി -കല്ലറ തയ്യില്‍ കുടുംബാംഗമാണ്‌.

മക്കള്‍: ആശ, അഭിലാഷ്‌, അജി. മരുമക്കള്‍: സിജി ചെമ്പനാല്‍, സൗമ്യ പുല്ലാനപ്പള്ളി, ലീനു തച്ചേട്ട്‌.

സഹോദരങ്ങള്‍: ലീലാമ്മ പീറ്റര്‍ (ഹൂസ്റ്റണ്‍), മോളി പീറ്റര്‍ പള്ളിക്കുന്നേല്‍ (ഹൂസ്റ്റണ്‍), ലിസ്സി ചാരാത്ത്‌ (ന്യൂയോര്‍ക്ക്‌), ജോസ്‌ കോയിത്തറ (ന്യൂയോര്‍ക്ക്‌), ജോമോള്‍ പീറ്റര്‍ (ന്യൂയോര്‍ക്ക്‌), ലാലി വേളൂപ്പറമ്പില്‍ (ന്യൂയോര്‍ക്ക്‌), സാജു കോയിത്തറ (ന്യൂയോര്‍ക്ക്‌), കുഞ്ഞുമോള്‍ തോട്ടപ്ലാക്കല്‍, (ഹൂസ്റ്റണ്‍).

ജൂലൈ 19-ന്‌ ചൊവ്വാഴ്‌ച വൈകുന്നേരം 5 മണി മുതല്‍ 9 മണിവരെ ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ വെച്ച്‌ പൊതുദര്‍ശനം നടത്തപ്പെടും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോസ്‌ കോയിത്തറ (845 300 8735), ജോസ്‌ ചാരാത്ത്‌ (845 764 3644).
സ്റ്റീഫന്‍ പീറ്റര്‍ കോയിത്തറ ന്യൂയോര്‍ക്കില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക