Image

മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ കണ്‍വെന്‍ഷന്‍ ദ്വിദിന വി.ബി.എസ്‌ നടത്തുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 18 July, 2011
മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ കണ്‍വെന്‍ഷന്‍ ദ്വിദിന വി.ബി.എസ്‌ നടത്തുന്നു
ന്യൂയോര്‍ക്ക്‌: സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ മലങ്കര ആര്‍ച്ച്‌ ഡയോസിസിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 21 മുതല്‍ 24 വരെ ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍വാലി റിസോര്‍ട്ടില്‍ വെച്ച്‌ നടത്തപ്പെടുന്ന ഇരുപതിത്തിയാറാമത്‌ ഫാമിലി കോണ്‍ഫറന്‍സില്‍ സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കായി ദ്വിദിന വി.ബി.എസ്‌ നടത്തുവാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി റവ.ഫാ. ദിലീഷ്‌ ഏലിയാസ്‌ (വൈസ്‌ പ്രസിഡന്റ്‌), ഡോ. ടി.വി.ജോണ്‍ (ഡയറക്‌ടര്‍), ബറ്റ്‌സി തോട്ടയ്‌ക്കാട്‌ (അഡൈ്വസര്‍) എന്നിവര്‍ അറിയിച്ചു.

വ്യാഴാഴ്‌ച വൈകുന്നേരത്തോടെ വോളണ്ടിയേഴ്‌സ്‌ -ടീച്ചേഴ്‌സ്‌ മീറ്റിംഗ്‌ നടത്തുന്നതാണ്‌. വെള്ളി, ശനി ദിവസങ്ങളില്‍ നടക്കുന്ന വി.ബി.എസിന്റെ പ്രധാന തീം `Inside out upside down on Main Street' എന്നതാണ്‌. വിജ്ഞാനവും വിനോദവും പകരുന്ന വി.ബി.എസില്‍ ആകര്‍ഷങ്ങളായ ഒട്ടനവധി പുതിയ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. ജൂലൈ 21-ന്‌ വ്യാഴാഴ്‌ച ആരംഭിക്കുന്ന 26-മത്‌ കണ്‍വെന്‍ഷന്‍ 24-ന്‌ ഞായറാഴ്‌ച വിശുദ്ധ കുര്‍ബാനയോടെയാണ്‌ സമാപിക്കുന്നത്‌.

ബിജു ചെറിയാന്‍ (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍, മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌) അറിയിച്ചതാണിത്‌.
മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ കണ്‍വെന്‍ഷന്‍ ദ്വിദിന വി.ബി.എസ്‌ നടത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക