Image

തിരുവല്ലാ റെയില്‍വേ സ്റ്റേഷന്‍ ജംഗ്ഷന്‍ ആയി ഉയര്‍ത്തണം

പി.പി.ചെറിയാന്‍ Published on 18 July, 2011
തിരുവല്ലാ റെയില്‍വേ സ്റ്റേഷന്‍ ജംഗ്ഷന്‍ ആയി ഉയര്‍ത്തണം
മദ്ധ്യതിരുവിതാംകൂറിലെ ഏറ്റവും അധികം സ്ഥമസൗകര്യമുള്ളതും, പത്തനംതിട്ട ജില്ലയിലെ ശബരിമല സ്ഥിതിചെയ്യുന്ന ഏക റെയില്‍വേ സ്റ്റേഷനായ തിരുവല്ല നാലു ലൈനുകളോടുകൂടിയ ജംഗ്ഷനായി ഉയര്‍ത്തണമെന്ന് കേരളാ കോണ്‍ഗ്രസ്(എം) ഡാലസ് ചാപ്റ്റര്‍ പ്രസിഡന്റ് പി.സി. മാത്യൂവും, ജനറല്‍ സെക്രട്ടറി തോമസ് ഏബ്രഹാമും സംയുക്ത പ്രസ്താവനയില്‍ കേന്ദ്ര റെയില്‍വേ ബജറ്റില്‍ അനുവദിച്ച തകഴി-തിരുവല്ല-റാന്നി-ഏരുമേലി-പത്തനംതിട്ട പൈനുകളുടെ സര്‍വ്വേ ആരംഭിക്കുക, വര്‍ദ്ധിച്ചു വരുന്ന ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം തിരുവല്ലയില്‍ ഒരു ഇടത്താവളം കൂടി അനുവദിക്കുക, എല്ലാ ദീര്‍ഘദൂര ട്രെയിനുകള്‍ക്കും തിരുവല്ലയില്‍ സ്റ്റോപ്പ് അനുവദിക്കുക, നിലവിലുള്ള പ്ലാറ്റുഫോമുകളുടെ മേല്‍ക്കൂര പൂര്‍ണ്ണമാക്കുക, തിരുവല്ല റെയില്‍വേ സ്റ്റേഷനോടുകൂടെ അനുവദിച്ച വ്യാപാര സമുച്ചയത്തിന്റെ പണി ഉടന്‍ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇരു നേതാക്കളും ആവര്‍ത്തിച്ചു. ഈ കാര്യത്തില്‍ പത്തനംതിട്ട ബഹുമാനപ്പെട്ട എം.പി.ആന്റോ ആന്റണിയുടെയും മറ്റ് എല്ലാ ജനപ്രതിനിധികളുടെയും സത്വര ശ്രദ്ധ ഉണ്ടാകണം.
തിരുവല്ലാ റെയില്‍വേ സ്റ്റേഷന്‍ ജംഗ്ഷന്‍ ആയി ഉയര്‍ത്തണംതിരുവല്ലാ റെയില്‍വേ സ്റ്റേഷന്‍ ജംഗ്ഷന്‍ ആയി ഉയര്‍ത്തണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക