Image

ദേശീയ പാത വികസനം: പുതിയ പാക്കേജ്‌

Published on 18 July, 2011
ദേശീയ പാത വികസനം: പുതിയ പാക്കേജ്‌
തിരുവനന്തപുരം: സംസ്ഥാനത്ത്‌ ദേശീയ പാത വികസനത്തിനിടെ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്കായി പുതിയ പാക്കേജ്‌ നടപ്പാക്കും. ഏകദേശം ആയിരം കോടി രൂപയുടെ പാക്കേജാണ്‌ നടപ്പാക്കാനുദ്ദേശിക്കുന്നത്‌. ഇതിനായി ചീഫ്‌ സെക്രട്ടറി അധ്യക്ഷനായി ഉപ സമിതി രൂപീകരിച്ചു. ചീഫ്‌ സെക്രട്ടറിക്ക്‌ പുറമേ വൈദ്യുതി, മാരമത്ത്‌, ധനകാര്യം (എകസ്‌പെന്‍ഡീച്ചര്‍) എന്നീ വകുപ്പിലെ പ്രതിനിധികളും സമിതിയിലുണ്ട്‌. ഈ മാസം 27ന്‌ ചേരുന്ന മന്ത്രി സഭായോഗത്തില്‍ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ തിരുവനന്തപരത്ത്‌ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ്‌ തീരുമാനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക