Image

തന്ത്രിക്കേസിലെ പ്രതി ശോഭാ ജോണ്‍ പറവൂര്‍ കേസിലും പ്രതി

Published on 18 July, 2011
തന്ത്രിക്കേസിലെ പ്രതി ശോഭാ ജോണ്‍ പറവൂര്‍ കേസിലും പ്രതി
കൊച്ചി: വിവാദമായ തന്ത്രിക്കേസിലെ പ്രധാന പ്രതിയായ ശോഭാ ജോണിന്‌ പറവൂര്‍ പെണ്‍വാണിഭ കേസിലും പങ്കുണ്ടെന്ന്‌ പോലിസ്‌ അറിയിച്ചു. ഇതനുസരിച്ച്‌ ഇവരെ ക്രൈംബ്രാഞ്ച്‌ ചോദ്യം ചെയ്യും. കൊച്ചിയില്‍ അന്വേഷണസംഘത്തിനു മുമ്പാകെ ഉടന്‍ ഹാജരാകണമെന്ന്‌ ഇവരോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. പറവൂര്‍ പെണ്‍വാണിഭത്തിന്‌ കേരളത്തിലെ മറ്റ്‌ വന്‍കിട പെണ്‍വാണിഭ റാക്കറ്റുകളുമായി ബന്ധമുണ്ടെന്ന്‌ അന്വേഷണസംഘത്തിന്‌ വിവരം ലഭിച്ചിരുന്നു. തന്ത്രിക്കേസിലെ പ്രധാന പ്രതിയായ ശോഭാ ജോണിലേക്ക്‌ നീളുന്ന ചില സൂചനകളും ക്രൈംബ്രാഞ്ചിന്‌ ലഭിച്ചു. കേസിലെ പ്രധാന പ്രതിയായ മണികണ്‌ഠന്‌ ആയുധ ലൈസന്‍സ്‌ നല്‍കിയതിന്‌ പ്രത്യുപകാരമായിട്ടാണ്‌ പറവൂര്‍ പെണ്‍കുട്ടിയെ തമിഴ്‌നാട്ടിലെ പൊലീസ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ കാഴ്‌ചവെച്ചതെന്നും ബോധ്യപ്പെട്ടിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക