Image

മുഖ്യമന്ത്രിയുടെ വെബിലൂടെയുള്ള സംപ്രേഷണത്തെക്കുറിച്ചു ന്യൂയോര്‍ക്ക് ടൈംസ്

Published on 18 July, 2011
മുഖ്യമന്ത്രിയുടെ വെബിലൂടെയുള്ള സംപ്രേഷണത്തെക്കുറിച്ചു ന്യൂയോര്‍ക്ക് ടൈംസ്

 

(from deepika)

 

അഴിമതിക്കെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഏര്‍പ്പെടുത്തിയ വെബിലൂടെയുള്ള തത്സമയ സംപ്രേഷണത്തെക്കുറിച്ചുള്ള വാര്‍ത്ത വിശ്രുത അമേരിക്കന്‍ പത്രം ദി ന്യൂയോര്‍ക്ക് ടൈംസ് പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.

Transparent Government, via Webcams in India (വെബ് കാമറയുടെ സഹായത്തോടെ ഇന്ത്യയില്‍ സുതാര്യ സര്‍ക്കാര്‍) എന്നാണു സചിത്ര വാര്‍ത്തയുടെ തലക്കെട്ട്. Little Brother is watching you (ജനങ്ങള്‍ എല്ലാം വീക്ഷിക്കുന്നു എന്നൊരു ഉപശീര്‍ഷകവും നല്കിയിട്ടുണ്ട്.)

വന്‍കിട കോര്‍പറേറ്റുകളിലും മറ്റും ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ സംവിധാനത്തിലൂടെ മേലുദ്യോഗസ്ഥന്‍ ((Big Brother)) കീഴുദ്യോഗസ്ഥരെ നിരീക്ഷിക്കുകയാണു പതിവ്. എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫീസിനെ ജന ങ്ങള്‍ (Little brother) നിരീക്ഷിക്കുന്നു എന്നു ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നു.

ന്യൂയോര്‍ക്ക് ടൈംസ് ലേഖകന്‍ വികാസ് ബജാജ് ആണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു റിപ്പോര്‍ട്ട് തയാറാക്കിയത്. സ്വാശ്രയ കോളജ് പ്രശ്‌നത്തെക്കുറിച്ചുള്ള ചൂടന്‍ ചര്‍ച്ചകള്‍ക്കിടയില്‍ സ മയം കണെ്ടത്തിയാണു ചര്‍ച്ച നടത്തിയതെന്നു വികാസ് പറയുന്നു.ജനങ്ങള്‍ എല്ലാം അറിയണം. കാര്യങ്ങള്‍ സുതാര്യമായി നടക്കുന്നതിന് അനുകൂലമായ സാഹചര്യം ഒരുക്കുകയാണു വേണ്ടത്. ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

ജൂലൈ ഒന്നിനാണു തത്സമയ സംപ്രേഷണം തുടങ്ങിയത്. ഒറ്റ ദിവസംകൊണ്ട് ഒരു ലക്ഷം പേര്‍ സൈറ്റ് സന്ദര്‍ശിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ 2.93 ലക്ഷം പേരാണ് സന്ദര്‍ശിച്ചത്. ഓഫീസില്‍ നടക്കുന്ന മുഴുവന്‍ കാര്യങ്ങളും വെബ്കാമിലൂടെ ലഭിക്കുമെങ്കിലും അതില്‍ ശബ്ദമില്ലെന്നു പത്രം ചൂണ്ടിക്കാട്ടി.

എന്നാല്‍, സന്ദര്‍ശകര്‍ക്കു കാര്യങ്ങള്‍ തുറന്നു സംസാരിക്കാനുള്ള അവസരം ഒരുക്കാനാണ് ഓഡിയോ സൗകര്യം ഏര്‍പ്പെടുത്താത്തതെന്നു മുഖ്യമന്ത്രി വിശദീകരിച്ചു.

ബാംഗളൂരിലെ സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് ആന്‍ഡ് സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുനില്‍ ഏബ്രഹാം മുഖ്യമന്ത്രിയുടെ തത്സമയ സംപ്രേഷണ സംരംഭത്തെ സ്വാഗതം ചെയ്തു.

ഇത് ടോക്കണ്‍ ആണെങ്കിലും ഉപയോഗപ്രദമാണ്. മുഖ്യമന്ത്രിയുടെ മാത്രമല്ല, അവിടെ എത്തുന്ന എല്ലാവരുടെയും പെരുമാറ്റത്തെ ഇതു സ്വാധീനിക്കും- സുനില്‍ ചൂണ്ടിക്കാട്ടി.

പോലീസ് സ്റ്റേഷനുകള്‍, ഡ്രൈവിംഗ് ലൈസന്‍സ് ഓഫീസുകള്‍ തുടങ്ങി ജനങ്ങളുമായി ബന്ധമുള്ള ഓഫീസുകളില്‍ വെബ് തത്സമയ സംപ്രേഷണം പ്രയോജനം ചെയ്യുമെന്നു സുനില്‍ നിര്‍ദേശിച്ചു.

രാജ്യത്ത് അഴിമതി ആരോപണങ്ങള്‍ വിവാദം സൃഷ്ടിച്ച സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ നടപടിയെന്നു പത്രം ചൂണ്ടിക്കാട്ടുന്നു. സുതാര്യതയ്ക്ക് അതിന്റേതായ പ്രശ്‌നങ്ങളുമുണ്ട്. മുഖ്യമന്ത്രി പലപ്പോഴും ചേംബറിനു പുറത്താണ്. അവിടെ ഉള്ളപ്പോള്‍ ചുറ്റും ജീവനക്കാരും രാഷ്ട്രീയക്കാരുമാണ്. ഓഫീസില്‍നിന്നുള്ള ദൃശ്യങ്ങളില്‍ ജീവനക്കാര്‍ ഫോണില്‍ സംസാരിക്കുന്നതും കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതുമാണു കാണുന്നതെന്നു പത്രം ആരോപിക്കുന്നു.

67 കാരനായ ഉമ്മന്‍ ചാണ്ടി 2004ല്‍ മുഖ്യമന്ത്രിയായപ്പോഴും ചേംബറില്‍ തത്സമയം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, പിന്നീട് അധികാരമേറ്റ ഇടതുസര്‍ക്കാര്‍ ഇതു നിര്‍ത്തലാക്കി. ഇതു മുഖ്യമന്ത്രിയുടെ പബ്ലിസിറ്റി സ്റ്റണ്ട് ആണെന്ന് അവര്‍ ഇപ്പോള്‍ ആരോപിക്കുകയും ചെയ്യുന്നുവെന്നു പത്രം പറയുന്നു.

താഴെ പറയുന്ന വെബ്‌സൈറ്റ് ലിങ്കില്‍ നിന്നും ന്യൂയോര്‍ക്ക് ടൈംസ് ലേഖനം വായിക്കാം:

http://www.nytimes.com/2011/07/18/business/global/in-india-an-official-puts-a-webcam-in-office.html?_r=1&scp=1&sq=chandy&st=cse

Join WhatsApp News
MATHEW OOMMEN 2017-09-15 09:02:31
can you tell us what company is telecasting the funeral

Achenkunju Danbury, CT USA

CT 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക