നിധിശേഖരം ദരിദ്രരുടെ ക്ഷേമത്തിന് ഉപയോഗിക്കണം: ദളിത് മഹാസഭ
Published on 19 July, 2011
കൊച്ചി: തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സമ്പത്ത് ഏറ്റെടുത്ത്
ദളിതരുടെയും സ്ത്രീകളുടെയും ദരിദ്രരുടെയും ക്ഷേമത്തിന് ഉപയോഗിക്കണമെന്ന് കേരള ദളിത്
മഹാസഭ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ചെറു ന്യൂനപക്ഷമായ സവര്‍ണ ഹിന്ദുക്കള്‍ക്ക്
സ്വത്ത് ന്യൂയീകരിക്കാനാവില്ല. രാജഭരണകാലത്ത് ദാസ്യപണിക്ക് വിധേയരായവര്‍ക്ക്
രാജ്യത്തിന്റെയും ശ്രീ പത്മനാഭന്റെയും പ്രായശ്ചിത്തം എന്ന നിലയില്‍ അവരുടെ
പിന്‍തലമുറക്ക് ഈ സ്വത്ത് ഉപയോഗപ്രദമാകണമെന്നും സംഘടന അഭിപ്രായപ്പെട്ടു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല