Image

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ഭൂമി തിരിമറി ആരോപണം

Published on 19 July, 2011
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ  ഭൂമി തിരിമറി ആരോപണം
ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ഭൂമി തിരിമറി ആരോപണം. വ്യവസായിക ആവശ്യത്തിനായുള്ള സര്‍ക്കാര്‍ ഭൂമി അടുത്ത ബന്ധുക്കള്‍ക്ക് നല്‍കിയെന്നാണ് നിതീഷിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം.

ബിഹാര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്‌മെന്റ് അ
തോറിറ്റിയുടെ ഭൂമിയാണ് ബന്ധുക്കള്‍ക്കും അടുപ്പക്കാര്‍ക്കും നിതീഷ് നല്‍കിയതായി ആരോപണമുയര്‍ന്നത്. വിഷയമുന്നയിച്ച് പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ബഹളമുണ്ടാക്കുകയും ചെയ്തു. മുഖ്യമന്ത്രിപദം നിതീഷ് ദുരുപയോഗം ചെയ്തതായി പ്രതിപക്ഷം ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക