Image

കള്ളപ്പണം: നിയമം പരിഷ്‌കരിക്കുമെന്ന്‌ പ്രണാബ്‌

Published on 19 July, 2011
കള്ളപ്പണം: നിയമം പരിഷ്‌കരിക്കുമെന്ന്‌ പ്രണാബ്‌
കൊച്ചി: രാജ്യത്തെ കള്ളപ്പണം നിയന്ത്രിക്കാനുള്ള നിയമം പരിഷ്‌കരിക്കുമെന്ന്‌ കേന്ദ്ര ധനമന്ത്രി പ്രണാബ്‌ മുഖര്‍ജി. കൊച്ചിയില്‍ ഏഷ്യ-പസഫിക്‌ ഗ്രൂപ്പ്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളപണത്തിന്റെ നല്ലൊരു ശതമാനവും മയക്കുമരുന്ന്‌, ആയുധവ്യാപാരം, മനുഷ്യക്കടത്ത്‌ എന്നിവയില്‍ നിന്ന്‌ സമ്പാദിക്കുന്നതാണ്‌. ആഗോള സാമ്പത്തിക രംഗത്തെ മൊത്ത ആഭ്യന്തര ഉത്‌പാദനത്തിന്റെ 2 മുതല്‍ അഞ്ച്‌ ശതമാനം വരെ വരുമെന്നും അദ്ദേഹം പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കുന്നതും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പണമുപയോഗിക്കുന്നതും തടയുന്നതിനായി ഏഷ്യാ പസിഫിക്ക്‌ മേഖലയിലെ രാജ്യങ്ങള്‍ ക്രിയാത്മകമായ പ്രവര്‍ത്തനമാണ്‌ ഇതുവരെ കാഴ്‌ചവെച്ചിട്ടുള്ളത്‌. ഇതിനായി സംഘടന സാങ്കേതിക തലത്തിലും ഗവേഷണാടിസ്ഥാനത്തിലും പ്രവര്‍ത്തനം നടത്തിവരുന്നു. തീവ്രവാദികള്‍ പണമുപയോഗിക്കുന്ന രീതിയും അവലോകനം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക