Image

നികുതി അടച്ചില്ല: ഷാരൂഖ്‌ ഖാന്‌ പിഴ

Published on 19 July, 2011
നികുതി അടച്ചില്ല: ഷാരൂഖ്‌ ഖാന്‌ പിഴ
മുംബൈ: വിമാനത്താവളത്തില്‍ ബാഗേജിന്‌ നികുതി അടയ്‌ക്കുന്നതില്‍ വീഴ്‌ചവരുത്തിയ ഹിന്ദി സൂപ്പര്‍ താരം ഷാരൂഖ്‌ ഖാന്‌ പിഴ. മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ചാണ്‌ അവധിക്കാലം ചിലവഴിച്ച്‌ കുടുംബത്തോടൊപ്പം തിരിച്ചെത്തിയ ഷാരൂഖിന്‌ ഒന്നര ലക്ഷംരൂപ പിഴയടയ്‌ക്കേണ്ടിവന്നത്‌. കുടുംബത്തോടൊപ്പം ലണ്ടനിലും ഹോളണ്ടിലും വിനോദയാത്രയ്‌ക്കുവേണ്ടി പോയശേഷം തിരിച്ചെത്തുകയായിരുന്നു ഷാരൂഖ്‌. നികുതിയടയ്‌ക്കാതെ കൊണ്ടുവന്ന 20 ബാഗുകള്‍ കസ്റ്റംസ്‌ അധികര്‍ പിടിച്ചെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക