Image

കേരളക്ലബ്‌ അര്‍ബുദ ബോധവത്‌ക്കരണം തിരുവനന്തപുരത്ത്‌ മന്ത്രി അടൂര്‍ പ്രകാശ്‌ ഉദ്‌ഘാടനം ചെയ്യും

ജോയിച്ചന്‍ പുതുക്കുളം Published on 20 July, 2011
കേരളക്ലബ്‌ അര്‍ബുദ ബോധവത്‌ക്കരണം തിരുവനന്തപുരത്ത്‌ മന്ത്രി അടൂര്‍ പ്രകാശ്‌ ഉദ്‌ഘാടനം ചെയ്യും
ഡിട്രോയിറ്റ്‌: ഡിട്രോയിറ്റ്‌ കേരളക്ലബിന്റെ നേതൃത്വത്തില്‍ കേരള മുകേഷ്‌ ഫൗണ്ടേഷന്റേയും, മിഷിഗണ്‍ എ.കെ.എം.ജി-യുടെയും, ഇന്ത്യന്‍ നേഴ്‌സസ്‌ അസ്സോസിയേഷന്റേയും സഹകരണത്തോടെ നടന്ന അര്‍ബുദ ബോധവല്‍ക്കരണ സന്ദേശ സഞ്ചാരത്തിലൂടെ സമാഹരിച്ച തുക ഇന്ത്യയില്‍ അര്‍ബുദബോധവല്‍ക്കരണത്തിനും സത്വര ശുശ്രൂഷകള്‍ക്കുമായി വിനയോഗിക്കുന്നു. കേരളത്തില്‍ ബോധവല്‍ക്കരണം നടപ്പാക്കുന്നതിനായി ഡിട്രോയിറ്റ്‌ കേരളക്ലബും മുകേഷ്‌ ഫൗണ്ടേഷനും ചേര്‍ന്ന്‌ രൂപീകരിച്ച അര്‍ബുദ ബോധവല്‍ക്കരണ ഫൗണ്ടേഷന്റെ ഉത്‌ഘാടനം കേരള ആരോഗ്യ വകുപ്പു മന്ത്രി അടൂര്‍ പ്രകാശ്‌ ജൂലൈ 20 വൈകിട്ട്‌ 7-ന്‌ ടെക്‌നോപാര്‍ക്കില്‍ നിര്‍വ്വഹിക്കും.

NATANA-യുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഉദ്‌ഘാടന സമ്മേളനത്തില്‍ മുന്‍ മന്ത്രി എം. എ. ബേബി, പ്രശസ്‌ത സിനിമാ താരങ്ങളായ മുകേഷ്‌, സുരാജ്‌ വെഞ്ഞാറമ്മൂട്‌, ടെക്‌നോപാര്‍ക്ക്‌ സിഇഒ മെര്‍വ്വിന്‍ അലക്‌സാണ്ടര്‍, ജിടെക്‌ പ്രസിഡന്റ്‌ വി. കെ. മാത്യൂസ്‌, പ്രശസ്‌ത എഴുത്തുകാരി റോസ്‌ മേരി, റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്‌ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യന്‍, ഡിട്രോയിറ്റ്‌ കേരളക്ലബ്‌ സെക്രട്ടറി ജോളി ഡാനിയേല്‍ എന്നിവര്‍ പങ്കെടുക്കും.

മാനവ രാശിയെ കാര്‍ന്നു തിന്നുന്ന മഹാവിപത്തായി അര്‍ബുദ രോഗം മാറിക്കഴിഞ്ഞു. എല്ലാവര്‍ക്കും ഒരു ജീവിതമുണ്ട്‌ അത്‌ അനുഭവിക്കുവാനും ആസ്വദിക്കുവാനും അവകാശവുമുണ്ട്‌ എന്ന സത്യം മനസ്സിലാക്കി അമൂല്ല്യമായ മനുഷ്യ ജീവിതത്തെ ധന്യമാക്കുവാനുള്ള പദ്ധതികളാണ്‌ ഈ ഫൗണ്ടേഷന്‍ നടപ്പാക്കുന്നത്‌. നമ്മുടെ രക്തത്തിന്റെ രക്തവും മാംസത്തിന്റെ മാംസവുമായ ഇന്ത്യന്‍ സഹോദരങ്ങള്‍ക്ക്‌ അര്‍ബുദ ബോധവല്‍ക്കരണ സന്ദേശം നല്‍കുന്ന ഈ സ്‌നേഹോദ്യമത്തിലൂടെ കേരളക്ലബ്‌ മറ്റു പ്രവാസി സംഘടനകള്‍ക്ക്‌ മാതൃകയാവുകയാണ്‌.

കേരള അര്‍ബുദ ബോധവല്‍ക്കരണ ഫൗണ്ടേഷന്റെ ഉത്‌ഘാടനത്തിലേക്കും ഇതിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും എവരേയും കേരളക്ലബ്‌ സ്വാഗതം ചെയ്യുന്നതായി ബൈജു എം. പണിക്കര്‍ (പ്രസിഡന്റ്‌), പ്രിമസ്‌ ജോണ്‍(വൈസ്‌ പ്രസിഡന്റ്‌), ജോളി ഡാനിയേല്‍(സെക്രട്ടറി), രമ്യ അനില്‍ കുമാര്‍(ട്രഷറര്‍), ബിനു പണിക്കര്‍, രെഘു അയ്യങ്കാര്‍, സുജിത്‌ മേനോന്‍, ജെയ്‌സണ്‍ ജോസ്‌, രജീഷ്‌ വെങ്കിലാത്ത്‌, സുനില്‍ മാത്യു, ബാബു കുര്യന്‍(ബി.ഒ.റ്റി ചെയര്‍മാന്‍), മാത്യു വര്‍ക്ഷീസ്‌(ബി.ഒ.റ്റി സെക്രട്ടറി) എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ കേരളക്ലബ്‌ വെബ്‌ സൈറ്റ്‌ WWW.KERALACLUB.ORG, WWW.KERALACANCER.ORG -യില്‍ ലഭ്യമാണ്‌. അലന്‍ ജോണ്‍ ചെന്നിത്തല അറിയിച്ചതാണിത്‌.
കേരളക്ലബ്‌ അര്‍ബുദ ബോധവത്‌ക്കരണം തിരുവനന്തപുരത്ത്‌ മന്ത്രി അടൂര്‍ പ്രകാശ്‌ ഉദ്‌ഘാടനം ചെയ്യും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക