Image

മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ ഫാമിലി കോണ്‍ഫറന്‍സ്‌: സംഗീതനിശ 21-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 20 July, 2011
മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ ഫാമിലി കോണ്‍ഫറന്‍സ്‌: സംഗീതനിശ 21-ന്‌
ന്യൂയോര്‍ക്ക്‌: മലങ്കര ആര്‍ച്ച്‌ ഡയോസിസിന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍വാലി റിസോര്‍ട്ടില്‍ ജൂലൈ 21-ന്‌ ആരംഭിക്കുന്ന 26-മത്‌ ഫാമിലി കോണ്‍ഫറന്‍സില്‍ ആദ്ധ്യാത്മിക വളര്‍ച്ചയ്‌ക്കുള്ള പ്രധാന പരിപാടികള്‍ക്കൊപ്പം കലാസ്വാദനത്തിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന്‌ കള്‍ച്ചറല്‍ പ്രോഗ്രാമുകളുടെ ചുമതല വഹിക്കുന്ന ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ റവ.ഫാ. മാത്യൂസ്‌ കാവുങ്കല്‍, ബാബു വടക്കേടത്ത്‌ (ഹൂസ്റ്റണ്‍) എന്നിവര്‍ അറിയിച്ചു.

കണ്‍വെന്‍ഷന്റെ പ്രഥമ ദിനമായ വ്യാഴാഴ്‌ച വൈകുന്നേരം 8.30-ന്‌ ന്യൂയോര്‍ക്കിലെ നോബിള്‍ വോയ്‌സ്‌ അവതരിപ്പിക്കുന്ന സംഗീതനിശ അരങ്ങേറുന്നതാണ്‌. വിവിധ ഭാഷാ സംഗീതത്തോടൊപ്പം ഭക്തിഗാനരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഗായകരും ഗായികമാരും പങ്കെടുക്കുന്ന ഗാനസന്ധ്യയാണ്‌ ഈവര്‍ഷത്തെ മുഖ്യ കള്‍ച്ചറല്‍ പരിപാടി. അനുഗ്രഹീത ഗായകരായ നോബിള്‍ പോള്‍, ജോജി കാവനാല്‍, മഞ്‌ജുമോള്‍ തോമസ്‌, ലത നോബി, മെറിള്‍ മാത്യു, ജോസിയ ജോര്‍ജ്‌ എന്നിവരാണ്‌ പ്രധാന കലാവിരുന്നൊരുക്കുന്നത്‌.

വിവിധ ഇടവകകളില്‍ നിന്നുള്ള കലാപരിപാടികള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നതാണ്‌. 21-ന്‌ ആരംഭിക്കുന്ന 26-മത്‌ കണ്‍വെന്‍ഷന്‍ ഞായറാഴ്‌ച സമാപിക്കും.

ബിജു ചെറിയാന്‍ (മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌, പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍) അറിയിച്ചതാണിത്‌.
മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ ഫാമിലി കോണ്‍ഫറന്‍സ്‌: സംഗീതനിശ 21-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക