Image

ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹൂസ്റ്റണ്‍ ഉദ്ഘാടന പരിപാടികള്‍ വിജയിപ്പിക്കുക! പി.സി.മാത്യൂ

പി.പി.ചെറിയാന്‍ Published on 20 July, 2011
ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹൂസ്റ്റണ്‍ ഉദ്ഘാടന പരിപാടികള്‍ വിജയിപ്പിക്കുക! പി.സി.മാത്യൂ
ഹൂസ്റ്റണ്‍ : ഫ്രണ്ട്‌സ് ഓഫ് തിരുവല്ലാ ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ ഔപചാരിക ഉദ്ഘാടന പരിപാടികളില്‍ തിരുവല്ല സ്വദേശികളും സുഹൃത്തുക്കളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന ശ്രീ.പി.സി.മാത്യൂ അറിയിച്ചു. ഡാളസ്സില്‍ നിന്നും മൂന്നു പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് കമ്മിറ്റിക്കും വേണ്ടി പ്രസിഡന്റ് ജോസഫ് രാജന്‍ ഡാളസിലെ തിരുവല്ലാ സ്വദേശികളോട് അഭ്യര്‍ത്ഥിച്ചു.

2009 ജൂണ്‍ 14-ന് ബാബു സഖറിയായുടെ വസതിയില്‍ പി.സി.മാത്യൂവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പ്രഥമയോഗം ഫൗണ്ടര്‍ പ്രസിഡന്റായി ശ്രീ. ബാബു സഖറിയായെയും ഫൗണ്ടര്‍ സെക്രട്ടറിയായി ശ്രീ.ജോര്‍ജ് കാക്കനാട്ടിനെയും ഫൗണ്ടര്‍ ട്രഷറാറായി ശ്രീ. സാം സഖറിയായെയും തെരഞ്ഞെടുത്തു കൊണ്ടുള്ള അഡ്‌ഹോക്ക് കമ്മിറ്റി നിലവില്‍ വന്നിരുന്നു. ശ്രീ ബാബു സഖറിയായും ജോര്‍ജ് കാക്കനാട്ടും കൈത്താങ്ങലു നല്‍കി രൂപീകരിച്ച പുതിയ കമ്മിറ്റി ശ്രീ. ഉമ്മന്‍ തോമസ് സെക്രട്ടറിയായും നിലവില്‍ വന്നത്. അഭിനന്ദനമര്‍ഹിക്കുന്നതായി ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത പ്രവാസികേരളാ കോണ്‍ഗ്രസ് നാഷണല്‍ സെക്രട്ടറി ഷാജി രാമപുരം പറഞ്ഞു.

ജൂലൈ 30, വൈകീട്ട് 5.30 ന് സ്റ്റാഫോര്‍ഡ് ഷോപിംഗ് സെന്റര്‍ ബാങ്ക്വറ്റ് ഹാളില്‍ വച്ചു നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുവാന്‍ എല്ലാ തിരുവല്ലാ സ്വദേശികളെയും സുഹൃത്തുക്കളെയും സാദരം ക്ഷണിക്കുന്നതായി പ്രസിഡന്റ് ജോണ്‍ ജോണും സെക്രട്ടറി ഉമ്മന്‍ തോമസും സംയുക്തമായി അറിയിച്ചു.
ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹൂസ്റ്റണ്‍ ഉദ്ഘാടന പരിപാടികള്‍ വിജയിപ്പിക്കുക! പി.സി.മാത്യൂ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക