Image

പവര്‍ ഹൗസുകളിലെ അപകടങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കുമെന്ന് ആര്യാടന്‍ മുഹമ്മദ്

Published on 20 July, 2011
പവര്‍ ഹൗസുകളിലെ അപകടങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കുമെന്ന് ആര്യാടന്‍ മുഹമ്മദ്
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പവര്‍ഹൗസുകളിലും സുരക്ഷാ ഓഡിറ്റിങ് നടത്തി അപകടങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കുമെന്ന് വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. പവര്‍ ഹൗസുകളിലെ ജീവനക്കാരുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തും. ഓട്ടോമാറ്റിക് അഗ്നിശമന സംവിധാനവും തീപടരാത്ത കേബിളുകളും പവര്‍ ഹൗസുകളില്‍ സ്ഥാപിക്കുമെന്ന് അദ്ദേഹം നിയമസഭയിലെ ചോദ്യോത്തര വേളയില്‍ പറഞ്ഞു.

പവര്‍ ഹൗസുകളിലെ നിയന്ത്രണ പാനലുകളുടെ അവസ്ഥ കണ്‍ട്രോള്‍ റൂമിലിരുന്ന് നിരീക്ഷിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തും. പെന്‍സ്റ്റോക്ക് പൈപ്പുകള്‍ ബലപ്പെടുത്താനും ആവശ്യമുള്ളവ മാറ്റിസ്ഥാപിക്കാനും പവര്‍ ഹൗസുകളിലെ അറ്റകുറ്റപ്പണി കൃത്യമായി നടത്താനും നടപടി സ്വീകരിക്കും.

ആറുമാസത്തിലൊരിക്കല്‍ ജീവനക്കാര്‍ക്ക് സുരക്ഷാ പരിശീലനം നല്‍കും. സുരക്ഷാ ഉപകരണങ്ങളും ആബുലന്‍സ് സൗകര്യവും പവര്‍ ഹൗസുകളില്‍ നിര്‍ബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക