Image

തോമസ് ഐസക് തയ്യാറാക്കിയ ബദല്‍ ധവളപത്രം മേശപ്പുറത്തുവയ്ക്കാന്‍ സ്പീക്കര്‍ അനുവദിച്ചില്ല

Published on 20 July, 2011
തോമസ് ഐസക് തയ്യാറാക്കിയ ബദല്‍ ധവളപത്രം മേശപ്പുറത്തുവയ്ക്കാന്‍ സ്പീക്കര്‍ അനുവദിച്ചില്ല
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് ധനമന്ത്രി കെ.എം മാണി പുറത്തിറക്കിയ ധവളപത്രത്തിന് എതിരെ മുന്‍ ധനമന്ത്രി തോമസ് ഐസക് തയ്യാറാക്കിയ ബദല്‍ ധവളപത്രം നിയമസഭയുടെ മേശപ്പുറത്തുവയ്ക്കാന്‍ സ്പീക്കര്‍ അനുവദിച്ചില്ല.

ചെയറിന്റെ അനുമതിയോടെ മാത്രമെ രേഖകള്‍ സഭയുടെ മേശപ്പുറത്ത് വയ്ക്കാന്‍ കഴിയൂവെന്ന് സ്പീക്കര്‍ വ്യക്തമാക്കി. അതിനാല്‍ ബദല്‍ ധവളപത്രം ജനങ്ങളുടെ മുന്നില്‍ വയ്ക്കുമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക