Image

മില്ലേനിയം ക്ലബ്ബിന്റെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ആവേശ്വോജ്ജ്വലമായി

മൊയ്തീന്‍ പുത്തന്‍ചിറ Published on 20 July, 2011
മില്ലേനിയം ക്ലബ്ബിന്റെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ആവേശ്വോജ്ജ്വലമായി
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള മില്ലേനിയം ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മൂന്നാമത് ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ 2, 3, 4 തിയ്യതികളില്‍ ക്വീന്‍സിലുള്ള കന്നിങ്ങ്ഹാം പാര്‍ക്കില്‍ നടന്നു.

ന്യൂയോര്‍ക്ക്, പെന്‍സില്‍വാനിയ, ന്യൂജെഴ്‌സി, എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 10 ടീമുകള്‍ ഈ മത്സരത്തില്‍ മാറ്റുരച്ചു. അവസാന മത്സര ദിവസമായ ജൂലൈ 4 വരെ ഇഞ്ചോടിഞ്ചു പോരാട്ടമാണ് നടന്നത്. അവസാനം ഫിലഡല്‍ഫിയ ഫ്രണ്ട് സി.സി.യെ ന്യൂയോര്‍ക്ക് ബ്രെയിന്‍ ഹാര്‍ട്ട്‌സ് പരാജയപ്പെടുത്തുകയും ട്രോഫി കരസ്ഥമാക്കുകയും ചെയ്തു. മുഖ്യാതിഥിയായി പങ്കെടുത്ത ഫൊക്കാന എക്‌സി. വൈസ് പ്രസിഡന്റ് ശ്രീമതിലീലാ മാരേട്ട് വിജയിച്ച ടീമിന് ട്രോഫി സമ്മാനിച്ചു.

മില്ലേനിയം ആര്‍ട്‌സ് ക്ല്ബ്ബ് പ്രസിഡന്റ് ദീപക് തോമസ്, സെക്രട്ടറി ആഷിഷ് തോമസ്, ട്രഷറര്‍ ജോയല്‍ സ്‌കറിയ, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അനില്‍ ചാക്കോ എന്നിവരാണ് ടൂര്‍ണ്ണമെന്റിന് നേതൃത്വം നല്‍കിയത്. നൂറുകണക്കിന് കാണികളെ ആകാംക്ഷാഭരിതരാക്കിയ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ച ക്ലബ്ബ് ഭാരവാഹികള്‍ക്ക് എല്ലാവരും നന്ദി പറഞ്ഞു. വിവിധ ബിസിനസ്സ് സ്ഥാപനങ്ങളാണ് ട്രോഫി സ്‌പോണ്‍സര്‍ ചെയ്തത്.

മില്ലേനിയം ക്ലബ്ബ് സ്‌പോര്‍ട്‌സില്‍ മാത്രമല്ല ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. രക്തദാന ക്യാമ്പുകളും മറ്റു ജീവകാരുണ്യപ്രവര്‍ത്തനങ്ങളും ക്ലബ്ബ് നടത്തിവരുന്നു.
മില്ലേനിയം ക്ലബ്ബിന്റെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ആവേശ്വോജ്ജ്വലമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക