Image

അരുണിനെതിരായ അന്വേഷണം: വി.ഡി സതീശന്‍ ചെയര്‍മാന്‍

Published on 20 July, 2011
അരുണിനെതിരായ അന്വേഷണം: വി.ഡി സതീശന്‍ ചെയര്‍മാന്‍
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെ ഐ.സി.ടി. അക്കാദമിയുടെ ഡയറക്ടറായി നിയമിച്ചതിനെക്കുറിച്ച് അന്വേഷിക്കുന്നതിനുള്ള സമിതിയുടെ ചെയര്‍മാനായി വി.ഡി സതീശന്‍ എം.എല്‍.എയെ നിയമിച്ചു.

ഭരണപക്ഷത്തുനിന്ന് അഞ്ചും പ്രതിപക്ഷത്തുനിന്ന് നാലും അംഗങ്ങളാണ് സമിതിയിലുണ്ടാകുക. ആകെ ഒമ്പത് അംഗങ്ങളുണ്ടാകും. കോണ്‍ഗ്രസില്‍ നിന്ന് രണ്ടും മുസ്‌ലിംലീഗ്, കേരള കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ് ജനത എന്നിവയില്‍ നിന്ന് ഓരോ അംഗങ്ങളും വീതമാകും സമിതിയിലുണ്ടാവുക. സി.പി.എമ്മില്‍ നിന്ന് രണ്ടും സി.പി.ഐ, ജനതാദള്‍ എന്നിവയില്‍നിന്ന് ഓരോരുത്തരും സമിതിയില്‍ വരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക