തിരുവനന്തപുരം: ധനമന്ത്രി കെ.എം.മാണി സഭയില്‍ അവതരിപ്പിച്ച ധവളപത്രത്തിന്
മറുപടിയായി മുന്‍ ധനമന്ത്രി തോമസ് ഐസക്ക് തയാറാക്കിയ ബദല്‍ ധവളപത്രം
നിയമസഭയില്‍ വയ്ക്കാന്‍ സ്പീക്കര്‍ അനുമതി നിഷേധിച്ചു. അനൗദ്യോഗിക രേഖകള്‍
സഭയുടെ മേശപ്പുറത്തുവയ്ക്കാന്‍ ചെയറിന്റെ അനുമതി വേണമെന്നും ചട്ടം
അനുവദിക്കാത്തതിനാല്‍ ബദല്‍ ധവളപത്രം സഭയില്‍ വയ്ക്കാനാവില്ലെന്നും
സ്പീക്കര്‍ ജി. കാര്ത്തികേയന് പറഞ്ഞു. ഇത്തരത്തിലുള്ള ശ്രമം സ്പീക്കര്‍
തടഞ്ഞ ചരിത്രമുണ്ടെന്ന് സഭാരേഖകള്‍ ഉദ്ധരിച്ച് സ്പീക്കര്‍ പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല