Image

ക്‌നാനായ കാത്തലിക് അസോസിയേഷന്‍ വാര്‍ഷികം

Published on 21 May, 2011
ക്‌നാനായ കാത്തലിക് അസോസിയേഷന്‍ വാര്‍ഷികം
പി.പി. ചെറിയാന്‍

ന്യൂയോര്‍ക്ക്: നേര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസന ആസ്ഥാനത്തിനു സമീപമുള്ള ഒരേക്കറോളം വരുന്ന സ്ഥലവും കെട്ടിടവും സ്വന്തമാക്കി നിലവിലുള്ള ഭദ്രാസന ആസ്ഥാനം വികസിപ്പിച്ചു. ഭദ്രാസനം കാലോചിതമായി വികസിപ്പിക്കുന്നതിന് 2010-ല്‍ കൂടിയ ഭദ്രാസന അസംബ്ലിയുടെ തീരുമാനപ്രകാരമാണ് ഭദ്രാസന കൗണ്‍സില്‍ ഉദ്യമം സാക്ഷാത്കരിച്ചത്. ഒരു മില്യന്‍ ഡോളര്‍ (40 കോടി രൂപ)ആണ് ഈ സ്ഥലവും കെട്ടിടവും വാങ്ങുന്നതിന് ഭദ്രാസനം ചെലവഴിച്ചത്. ഭദ്രാസനത്തില്‍ 8000-ല്‍പ്പരം കുടുംബങ്ങളും 80 ഇടവകകളിലായി എഴുപതോളം പട്ടക്കാരും സേവനം അനുഷ്ഠിക്കുന്നു.

കൂടാതെ അഞ്ച് യൂത്ത് ചാപ്ലെയ്ന്‍മാരും, ഈ ഭദ്രാസനത്തില്‍ യുവജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭദ്രാസന സെക്രട്ടറി ഓഫീസ്, സംഘടനകളുടേയും മിഷന്‍ പ്രവര്‍ത്തനങ്ങളുടേയും ആവശ്യങ്ങള്‍ക്കായി ഓഫീസ് മുറികള്‍ എന്നിവ അത്യാവശ്യമായതിനാലാണ് ഈ കെട്ടിടവും സ്ഥലവും വാങ്ങുന്നതിന് കൗണ്‍സില്‍ തീരുമാനിച്ചത്.

ചെയ്‌സ് ബാങ്കില്‍ നടന്ന വസ്തുകൈമാറ്റച്ചടങ്ങില്‍ ഭദ്രാസന എപ്പിസ്‌കോപ്പ റവ വിനോയ് ദാനിയേല്‍, ട്രഷറര്‍ ചാക്കോ മാത്യു, കൗണ്‍സില്‍ അംഗങ്ങളായ വര്‍ഗീസ് പി. വര്‍ഗീസ്, ഡോ. മാത്യു തോമസ്, ഏബ്രഹാം തടത്തേല്‍ എന്നിവര്‍ പങ്കെടുത്തു.

ഈ യത്‌നത്തില്‍ സഹകരിച്ച ഇടവക ജനങ്ങള്‍, പട്ടക്കാര്‍ എന്നിവര്‍ക്ക് അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് തിരുമേനി നന്ദി രേഖപ്പെടുത്തി.

ഭദ്രാസന വികസന പാതയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ സംരംഭത്തിലൂടെ പിന്നിട്ടിരിക്കുന്നതെന്ന് ഭദ്രാസന മീഡിയ പബ്ലിക് റിലേഷന്‍സ് കമ്മിറ്റി കണ്‍വീനര്‍ ജിജി ടോം പറഞ്ഞു.
ക്‌നാനായ കാത്തലിക് അസോസിയേഷന്‍ വാര്‍ഷികം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക