Image

ആറന്‍മുള വള്ളംകളി മലയാളികളുടെ സംസ്‌കൃതി: ഏബ്രഹാം ഈപ്പന്‍

അനില്‍ പെണ്ണുക്കര Published on 21 July, 2011
ആറന്‍മുള വള്ളംകളി മലയാളികളുടെ സംസ്‌കൃതി: ഏബ്രഹാം ഈപ്പന്‍
ആറന്‍മുള: ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളംകളി മലയാളികളുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും വള്ളംകളിയുടെ മെഗാസ്‌പോണ്‍സറാകാന്‍ സാധിച്ചത്‌ ഫൊക്കാനയുടെ നേട്ടമാണെന്നും ഫൊക്കാനാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഏബ്രഹാം ഈപ്പന്‍ പറഞ്ഞു.

ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ സ്‌പോണ്‍സര്‍ഷിപ്പ്‌ തുകയുടെ ആദ്യഗഡു 5 ലക്ഷം രൂപ ആറന്മുള പള്ളിയോട സേവാസംഘത്തിന്‌ കൈമാറുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും, തൊഴിലും സാമൂഹ്യസുരക്ഷയും ഉറപ്പുവരുത്തുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്നു. പക്ഷേ ഇതാദ്യമായാണ്‌ ജന്മനാട്ടിലെ പുരാതനവും ദൈവിക പരിവേഷവുമുള്ളതുമായ ഒരു ഋതുവോത്സവ വഞ്ചിമേളക്കുവേണ്ടി പങ്കാളിയാകുന്നതെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലയാളികളുടെ അന്തസ്സും അഭിമാനവും ലോകജനത കാണുന്ന ജലോത്സവത്തിന്‌ ഫൊക്കാനയെപ്പോലുള്ള മഹാസംഘടനയെ മുഖ്യസ്‌പോണ്‍സറായി ലഭിച്ചതില്‍ ആറന്മുളദേശക്കാരും പള്ളിയോടസേവാസംഘവും കൃതാര്‍ത്ഥരാണെന്ന്‌ ചടങ്ങില്‍ അദ്ധ്യക്ഷതവഹിച്ച പള്ളിയോടസേവാസംഘം പ്രസിഡന്റ്‌ കെ.വി സാംബദേവന്‍ പറഞ്ഞു.ഭാഷക്കൊരു ഡോളര്‍ പോലെ മലയാളികളുടെ തുഴത്താളത്തിന്‌ ലഭിക്കുന്ന ഈ അംഗീകാരത്തിന്‌ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫൊക്കാനയുടെ സ്‌പോണ്‍സര്‍ഷിപ്പ്‌ തുകയുടെ ആദ്യഗഡു 5 ലക്ഷം രൂപ ഫൊക്കാനാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഏബ്രാഹം ഈപ്പന്‍ പള്ളിയോടസേവാസംഘം പ്രസിഡന്റ്‌ കെ.വി സാംബദേവന്‌ കൈമാറി. പള്ളിയോട സേവാസംഘം സെക്രട്ടറി രതീഷ്‌ ആര്‍.മോഹന്‍, വൈസ്‌ പ്രസിഡന്റ്‌ എസ്‌. രാമചന്ദ്രന്‍ പിള്ള, ട്രഷറര്‍ പി. മോഹനചന്ദ്രന്‍, ജോ.സെക്രട്ടറി ശശി കണ്ണങ്കേരില്‍, ഇസഡ്‌. ഫിലിപ്പ്‌ എന്നിവര്‍ പ്രസംഗിച്ചു. നാല്‍പത്തിനാല്‌ ചുണ്ടന്‍ വള്ളങ്ങളുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. ഉത്രട്ടാതി വള്ളംകളിയുടെ പ്രസിദ്ധമായ വഞ്ചിപ്പാട്ടോടുകൂടിയാണ്‌ വിശിഷ്‌ടാതിഥികളെ വേദിയിലേക്കാനയിച്ചത്‌.
ആറന്‍മുള വള്ളംകളി മലയാളികളുടെ സംസ്‌കൃതി: ഏബ്രഹാം ഈപ്പന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക