ന്യൂയോര്‍ക്ക്: ക്രിസ്ത്യന്വേ എന്ന ജീവകാരുണ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍
വിലപ്പെട്ടതും മാതൃകാപരവുമാണെന്ന് മലങ്കര കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ മേജര്‍
ആര്‍ച്ച് ബിഷപ്പ് മാര്‍ ക്ലീമീസ് കാതോലിക്കാ ബാവ അഭിപ്രായപ്പെട്ടു.
ക്രിസ്ത്യന്‍ വേ കേരളത്തിലെ ഏതാനും ഗവണ്മെന്റ് ആശുപത്രികളില്‍ നടത്തിവരുന്ന
ഉച്ചഭക്ഷണപരിപാടി അഭിനന്ദനാര്‍ഹമാണെന്നും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും
കൂടുതല്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കാന്‍ ശ്രമിക്കണമെന്നും
അദ്ദേഹം തുര്‍ന്ന് പറഞ്ഞു.
ക്രിസ്ത്യന്‍ വേയുടെ പ്രതിനിധികളായ ഫിലിപ്പ്
മഠത്തില്‍, സഖറിയാ കരുവേലി, ജിസ്മോന് സഖറിയ, ജോര്‍ജ് കുട്ടി, അനിയന്
ചക്കാലപടിയില് എന്നിവര്‍ അഭിവന്ദ്യ തിരുമേനിയെ സന്ദര്‍ശിച്ച് സംഭാഷണം നടത്തിയ
അവസരത്തിലാണ് തിരുമേനി അഭിപ്രായപ്രകടനം നടത്തിയത്.