Image

ഡി.എം.കെ നിര്‍ണ്ണായക നേതൃയോഗം നാളെ

Published on 22 July, 2011
ഡി.എം.കെ നിര്‍ണ്ണായക നേതൃയോഗം നാളെ
ചെന്നൈ: ഡി.എം.കെയുടെ നിര്‍ണ്ണായക നേതൃയോഗം ശനിയാഴ്‌ചയും ഞായറാഴ്‌ചയുമായി കോയമ്പത്തൂരില്‍ ചേരും. യോഗത്തില്‍ ഡി.എം.കെ അധ്യക്ഷന്‍ കരുണാനിധിയും മകന്‍ സ്റ്റാലിനും പങ്കെടുക്കും. 400 പേര്‍ യോഗത്തില്‍ പങ്കെടുക്കും. ഞായറാഴ്‌ച രാവിലെയാണ്‌ ഡി.എം.കെയുടെ ജനറല്‍കൗണ്‍സില്‍ യോഗം. യോഗത്തില്‍ പങ്കെടുക്കാനായി കരുണാനിധിയുടെ മകന്‍ സ്റ്റാലിന്‍ കോയമ്പത്തൂരിലെത്തിയിട്ടുണ്ട്‌. കരുണാനിധി ശനിയാഴ്‌ച രാവിലെ കോയമ്പത്തൂരിലെത്തുന്നുണ്ട്‌. നാളെ രാവിലെ തിരുപ്പൂര്‍, ഈറോഡ്‌,നീലഗിരി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഡി.എം.കെ അഭിഭാഷകരുടെ യോഗമാണ്‌ ആദ്യം നടക്കുക. ടുജി സ്‌പെക്ട്രം ഇടപാടില്‍ ഡി.എം.കെ നേതാക്കളായ കനിമൊഴി, എ.രാജ എന്നിവര്‍ അറസ്റ്റിലയതിനെ തുടര്‍ന്ന്‌ ചേരുന്ന ആദ്യനിര്‍വാഹകസമിതി യോഗമാണിത്‌. യു.പി.എ മുന്നണിയില്‍ തുടരണമോ എന്നകാര്യവും നേതൃയോഗത്തില്‍ ചര്‍ച്ചചെയ്യുമെന്ന്‌ കരുതുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക