Image

മോഹന്‍ ലാലിന്റെ കേണല്‍ പദി തിരിച്ചെടുക്കണം: അഴീക്കോട്‌

Published on 22 July, 2011
മോഹന്‍ ലാലിന്റെ കേണല്‍ പദി തിരിച്ചെടുക്കണം: അഴീക്കോട്‌
തൃശ്ശൂര്‍: ആദായ നികുതി വകുപ്പ്‌ അന്വേഷണം നേരിടുന്ന നടന്‍ മോഹന്‍ ലാലിന്റെ ലെഫ്‌റ്റന്റ്‌ കേണല്‍ പദവി തിരച്ചെടുക്കണമെന്ന്‌ പ്രൊഫ. സുകുമാര്‍ അഴീക്കോട്‌ ആവശ്യപ്പെട്ടു. ആദായവകുപ്പിന്റെ റെയിഡില്‍ മോഹന്‍ലാലിന്റെ വീട്ടില്‍നിന്ന്‌ ആനക്കൊമ്പ്‌ പിടിച്ചതോടെ അഴിമതി പുറത്തായതായും സുകുമാര്‍ അഴീക്കോട്‌ പറഞ്ഞു. കേണല്‍ പദവി ദുരുപയോഗം ചെയ്യാന്‍ കേന്ദ്രമന്ത്രി എ.കെ ആന്റണി ലാലിന്‌ കൂട്ടുനില്‍ക്കരുത്‌. സ്ഥാനം തിരിച്ചെടുക്കാന്‍ രാഷ്ട്രപതിയോട്‌ ശിപാര്‍ശ ചെയ്യണം. രാജ്യത്തിന്റെ സമ്പത്ത്‌കൊള്ളയടിക്കുന്നവാരയി കലാകാരന്‍മാര്‍ അധപതിക്കരുത്‌. അധികൃര്‍ വൈകിയാണെങ്കിലും ഇത്തരക്കാരെ കണ്ടുപിടിച്ചതില്‍ സന്തോഷമുണ്ടെന്നും സുകുമാര്‍ അഴീക്കോട്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക