Image

സ്റ്റൈല്‍ ബാസ്‌ക്കറ്റ്‌ബാള്‍ ചൂര്‍ണമെന്റ്‌ പത്താം വാര്‍ഷികം

Published on 23 July, 2011
സ്റ്റൈല്‍ ബാസ്‌ക്കറ്റ്‌ബാള്‍ ചൂര്‍ണമെന്റ്‌ പത്താം വാര്‍ഷികം
ന്യൂയോര്‍ക്ക്‌: വിശ്വാസത്തിലൂടെ ചേര്‍ന്നു നടത്തുന്നതിനൊപ്പം യുവജനങ്ങളുടെ സര്‍ഗശേഷിയും കായികശേഷിയും എങ്ങനെ പ്രയോജനപ്പെടുത്തി ഒരു ദേവാലയ നിര്‍മ്മിതിക്കു സാമ്പത്തികം സമാഹരിക്കാന്‍ സാധിക്കുമെന്ന ആശയമാണ്‌ സ്റ്റൈല്‍ ബാസ്‌ക്കറ്റ്‌ ബോള്‍ ടൂര്‍ണമെന്റിന്റെ പിറവിക്കു വഴി തെളിച്ചത്‌. ഈ യത്‌നത്തില്‍ക്കൂടി കാര്യശേഷിയും, ഐകമത്യവും, അര്‍പ്പണബോധവുമുള്ള യുവതലമുറയെ വളര്‍ത്തിയെടുക്കുവാന്‍ കൂടി കഴിയുന്നു. ടിക്കറ്റു വില്‌പന, സ്‌പോണ്‍സര്‍ഷിപ്പ്‌ എന്നിവയില്‍ക്കൂടി നല്ല ഒരു തുക സമാഹരിക്കുവാന്‍ ഓരോ വര്‍ഷവും സാധിക്കുന്നു. പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും രാവിലെ എത്തിച്ചേര്‍ന്ന കാണികള്‍ക്കും സ്റ്റൈല്‍ ജേഴ്‌സികള്‍ വിതരണം ചെയ്‌തു.

ന്യൂയോര്‍ക്കിലെ ലോംഗ്‌ അയലന്റ്‌ സെന്റ്‌ തോമസ്‌ ഓത്തഡോക്‌സ്‌ ഇടവകയിലെ യൂത്ത്‌ലീഗിന്റെ (സ്റ്റൈല്‍) ആഭിമുഖ്യത്തിലും, വികാരി വെരി. റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌ക്കോപ്പായുടെ നേതൃത്വത്തിലും കഴിഞ്ഞ ഒന്‍പതു വര്‍ഷങ്ങളായി നടത്തി വരാറുള്ള ബാസ്‌ക്കറ്റ്‌ബാള്‍ ടൂര്‍ണമെന്റ്‌ ഈ വര്‍ഷം ജൂലൈ 16-ന്‌ ശനിയാഴ്‌ച രാവിലെ 8 മണി മുതല്‍ വൈകിട്ട്‌ 8 മണി വരെ ലോംഗ്‌ അയലന്റിലെ Island Garden Basketball Stadium, 45 Cherry Valley Ave. West Hempstead ല്‍ വച്ച്‌ ന|ടത്തപ്പെട്ടു.

ഇടവക വികാരി വെരി. റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌ക്കോപ്പാ ആദ്യത്തെ ബോള്‍ എറിഞ്ഞുകൊണ്ട്‌ ഉത്‌ഘാടനം നിര്‍വഹിച്ചത്‌ കളിക്കാര്‍ക്കും കാണികള്‍ക്കും ആവേശം പകര്‍ന്നു. പ്രാര്‍ത്ഥന, അമേരിക്കന്‍ നാഷണല്‍ ആന്‍തം, ഇന്ത്യന്‍ നാഷണല്‍ ആന്‍തം എന്നിവയ്‌ക്കു ശേഷമാണു്‌ മത്സരം ആരംഭിച്ചത്‌. യൂത്ത്‌ ലീഗ്‌ സെക്രട്ടറി ലിന്‍സി തോട്ടത്തില്‍ ഏവരെയും സ്വാഗതം ചെയ്‌തു.

അമേരിക്കയിലെ മലയാളികളുടെ ഏറ്റവും സുപ്രസിദ്ധമായ ബാസ്‌ക്കറ്റ്‌ബോള്‍ റ്റൂര്‍ണമെന്റാണിത്‌. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ California, Houston, Dallas, Boston, Pennsylvania, New Jersey, Connecticut, New York മുതലായ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള 22 ടീമുകള്‍ പങ്കെടുത്തു. ഇതില്‍ 6 എണ്ണം വനിതാ ടീമുകള്‍ ആയിരുന്നു. വളരെയധികം ടീമുകള്‍ അപേക്ഷിച്ചിരുന്നതില്‍ നിന്നും സൂക്ഷ്‌മതയോടെ സ്‌ക്രീന്‍ ചെയ്‌താണു്‌ ഈ 22 റ്റീമുകളെ തെരഞ്ഞെടുത്തത്‌. പോലീസ്‌ സെക്യുറിറ്റി, വൊളന്റീയേഴ്‌സ്‌, മെഡിക്കല്‍ ടീം എന്നിവയുടെ ക്രമീകരണങ്ങള്‍ ഈ ടൂര്‍ണമെന്റിന്റെ പ്രത്യേകതകളില്‍ ഉള്‍പ്പെടുന്നു. പ്രവേശനം റ്റിക്കറ്റു മൂലം നിയന്ത്രിച്ചു. ഇടവേളയില്‍ ഇടവകയിലെ കുട്ടികളുടെ കലാപരിപാടികള്‍ എവരെയും ആനന്ദിപ്പിച്ചു. ഇടവകയിലെ എല്ലാ മാതാപിതാക്കളും യുവജനങ്ങളും കുട്ടികളും, മറ്റ്‌ ഇടവകകളിലെ ജനങ്ങളും ആദ്യവസാനം ബാസ്‌ക്കറ്റ്‌ബോള്‍ റ്റീമുകള്‍ക്കു്‌ ആവേശം പകരുന്നുണ്ടായിരുന്നു. മൂന്നു കോര്‍ട്ടുകളിലായിട്ടായിരുന്നു ഒരേസമയം മത്സരങ്ങള്‍ നടന്നത്‌. ത്രീ പോയിന്റ്‌ കണ്ടസ്റ്റ്‌, ഫ്രീ ത്രോ മുതലായ മത്സരങ്ങളും ഉണ്ടായിരുന്നു.

Boys Team: Ist Prize, Immanuel Marthoma Church, Houston, 2nd Prize, SyroMalabar Catholic Church, Philadelphia

Girls Team:
1st prize St. Stephens Church, New Jersey, 2nd Prize St. Jude Catholic Church, Philadelphia എന്നിവര്‍ കരസ്ഥമാക്കി. ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയവര്‍ക്കു്‌ ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌ക്കോപ്പാ ട്രോഫികളും അവാര്‍ഡുകളും വിതരണം ചെയ്‌തു.
സ്റ്റൈല്‍ ബാസ്‌ക്കറ്റ്‌ബാള്‍ ചൂര്‍ണമെന്റ്‌ പത്താം വാര്‍ഷികം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക