Image

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ പുതിയ പാരീഷ്‌ കൗണ്‍സില്‍

Published on 21 May, 2011
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ പുതിയ പാരീഷ്‌ കൗണ്‍സില്‍
ജോയിച്ചന്‍ പുതുക്കുളം
ഷിക്കാഗോ: ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ മാര്‍തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ പുതിയ പാരീഷ്‌ കൗണ്‍സില്‍ അധികാരമേറ്റു.

മെയ്‌ എട്ടിന്‌ ഞായറാഴ്‌ച രാവിലെ 11 മണിക്ക്‌ കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന ആഘോഷമായ ദിവ്യബലിയില്‍ രുപതാ വികാരി ജനറാള്‍ റവ.ഡോ. ജോര്‍ജ്‌ മഠത്തിപ്പറമ്പില്‍, വികാരി ഫാ. ആന്റണി തുണ്ടത്തില്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

വി. കുര്‍ബാന മധ്യേ മഠത്തിപ്പറമ്പിലച്ചന്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക്‌ സത്യവാചകം ചൊല്ലിക്കൊടുക്കുകയും, അംഗങ്ങള്‍ അത്‌ വിശുദ്ധ ഗ്രന്ഥം സാക്ഷിയാക്കി ഏറ്റുചൊല്ലി അധികാരമേല്‍ക്കുകയും ചെയ്‌തു.

ഫാ. ആന്റണി തുണ്ടത്തില്‍ കത്തീഡ്രല്‍ വികാരിയും, ഫാ. മാത്യു ശാശ്ശേരില്‍ അസിസ്റ്റന്റ്‌ വികാരിയുമാണ്‌.

റോയി തച്ചില്‍, ജോമോന്‍ ചിറയില്‍, സിറിയക്‌ തട്ടാരേട്ട്‌, ജിബു ജോസഫ്‌ എന്നിവരാണ്‌ പുതിയ കൈക്കാരന്മാര്‍ (ട്രസ്റ്റിമാര്‍). ഐഷാ ലോറന്‍സ്‌ - സെക്രട്ടറി.

അജയ്‌ന്‍ കുഴിമറ്റത്തില്‍, ആനി ജോസഫ്‌, ആന്റോ ആന്റണി കവലയ്‌ക്കല്‍, ജോര്‍ജ്‌ മാത്യു ഒറവങ്കര, ജോണ്‍ കൂള, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജോസ്‌ കടവില്‍, ജോയി ജേക്കബ്‌, മോനിച്ചന്‍ ചീരംകുളം, പൗളി വാത്തിക്കളം, സജി മണ്ണംചേരില്‍ എന്നിവരാണ്‌ വിവിധ വാര്‍ഡ്‌ പ്രതിനിധികള്‍.

ജോര്‍ജ്‌ വാച്ചാപറമ്പില്‍, ഡോ. ഷീല മാളിയേക്കല്‍ (രൂപതാ പ്രതിനിധികള്‍), ജില്‍സ്‌ ജോര്‍ജ്‌ (സി.വൈ.എം), ജോണ്‍ എം. തെങ്ങുംമൂട്ടില്‍ (മലയാളം സ്‌കൂള്‍), ജോസഫ്‌ ആലുംപറമ്പില്‍ (ചെറുപുഷ്‌പ മിഷന്‍ലീഗ്‌), ജോഷി കുഞ്ചെറിയ (കള്‍ച്ചറല്‍ സ്‌കൂള്‍), കുഞ്ഞമ്മ വിജയന്‍ (സെന്റ്‌ വിന്‍സെന്റ്‌ ഡിപോള്‍), റ്റെസി ആന്‍ഡ്രൂസ്‌ (മദേഴ്‌സ്‌ അസോസിയേഷന്‍), തോമസ്‌ മൂലയില്‍ (മതപഠന സ്‌കൂള്‍) എന്നിവര്‍ വിവിധ സംഘടനകളുടേയും പ്രസ്ഥാനങ്ങളുടേയും പ്രതിനിധികളാണ്‌.

സിസ്റ്റര്‍ ഷീന, റോയി ചാവടിയില്‍, വക്കച്ചന്‍ പുതുക്കുളം, എബില്‍ കുര്യാക്കോസ്‌, ബീന വള്ളിക്കളം, ജോസഫ്‌ ചാണ്ടി കാഞ്ഞൂപ്പറമ്പില്‍, മിജി മാളിയേക്കല്‍, റെജി കീരന്‍കരി, സെബാസ്റ്റ്യന്‍ ജോര്‍ജ്‌, സജി വര്‍ഗീസ്‌, സോണി തേവലക്കര എന്നിവര്‍ നോമിനേറ്റഡ്‌ അംഗങ്ങളാണ്‌.

ഇന്ത്യയ്‌ക്ക്‌ വെളിയിലെ ആദ്യ സീറോ മലബാര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ബെല്‍വുഡ്‌ കത്തീഡ്രലില്‍ രജിസ്റ്റര്‍ ചെയ്‌ത 1250-ലധികം മലയാളി കുടുംബങ്ങളുണ്ട്‌. 850-ലധികം കുട്ടികള്‍ പഠിക്കുന്ന മതപഠന സ്‌കൂള്‍, മലയാളം സ്‌കൂള്‍, കള്‍ച്ചറല്‍ അക്കാഡമി, വിവിധ ഭക്തസംഘടനകള്‍ എന്നിവയും ഇവിടെ പ്രവര്‍ത്തിക്കുന്നു.പത്ത്‌ മില്യന്‍ ഡോളര്‍ ചെലവില്‍ അത്യാധുനിക ശില്‍പ്പകലയില്‍, കേരളത്തനിമയില്‍ നിര്‍മ്മിച്ച അതിമനോഹരവും, വിശാലവുമായ കത്തീഡ്രല്‍ ദേവാലയം സീറോ മലബാര്‍ സഭയുടെ അഭിമാനമായി നിലകൊള്ളുന്നു. മോഹന്‍ സെബാസ്റ്റ്യന്‍ അറിയിച്ചതാണിത്‌.
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ പുതിയ പാരീഷ്‌ കൗണ്‍സില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക