മകളെ പീഡിപ്പിച്ച പിതാവിന് പാക്കിസ്ഥാനില്‍ വധശിക്ഷ
Published on 23 July, 2011
ലാഹോര്‍: പ്രായപൂര്‍ത്തിയാകാത്ത മകളെ മാഭംഗപ്പെടുത്തിയ കേസില്‍ പിതാവിന് വധശിക്ഷ.
പാക്കിസ്ഥാനിലെ ലാഹോറിലാണ് സംഭവം. ആദ്യ ഭാര്യയിലുള്ള മകളെ പീഡിപ്പിച്ച ഖാലിദ്
ആമിനെയാണ് ലാഹോര്‍ അഡീഷന്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്.
ഖാലിദിന്റെ ആദ്യഭാര്യയായ പര്‍വീണ്‍ ബിബിയാണ് ഇയാള്‍ക്കെതിരെ കോടതിയില്‍
പരാതി നല്‍കിയത്. 2008ല്‍ പര്‍വീണില്‍ നിന്ന് ഖാലിദ് വിവാഹമോചനം നേടിയിയിരുന്നു.
ഇതിനുശേഷം ഇവരുടെ രണ്ടു പെണ്മക്കളും നാലു ആണ്മക്കളും ഖാലിദിനൊപ്പമാണ് താമസം.
സംഭവം പുറത്തുപറഞ്ഞാല്‍ സഹോദരന്മാരെ കൊല്ലപ്പെടുത്തുമെന്ന് ഖാലിദ് പറഞ്ഞത്രെ.
കോടതിയില്‍ ഹാജരാക്കുമ്പോള്‍ കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.
2009ലായിരുന്നു കേസിനാസ്പദമായ സംഭവം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല