Image

കേരളം അണക്കെട്ട്‌ നിര്‍മ്മിക്കുന്നത്‌ തടയണം: ഡി.എം.കെ

Published on 24 July, 2011
കേരളം അണക്കെട്ട്‌ നിര്‍മ്മിക്കുന്നത്‌ തടയണം: ഡി.എം.കെ
കോയമ്പത്തൂര്‍: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്‌ നിര്‍മ്മിക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം തടയണമെന്ന്‌ ഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗം കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ തമിഴ്‌നാടിന്റെ താല്‍പര്യം സംരക്ഷിക്കണമെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.

അതേസമയം പാര്‍ട്ടി അധ്യക്ഷനായി എം. കരുണാനിധി തന്നെ തുടരുമെന്ന്‌ പ്രമേയത്തില്‍ പറയുന്നു. ഡിഎംകെ നേതാക്കളെ കേസുകളില്‍ കുടുക്കുന്ന ജയലളിത സര്‍ക്കാരിനെ സമരനടപടികള്‍ ആരംഭിക്കുമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

2 ജി സ്‌പെക്ട്രം ഇടപാടില്‍ എംപിയായ കനിമൊഴിയ്‌ക്കെതിരെ സിബിഐ സ്വീകരിച്ചിരിക്കുന്നത്‌ നിഷേധാത്മക നിലപാടാണ്‌. കനിമൊഴിയുടെ ജാമ്യത്തെ എതിര്‍ക്കുന്ന സിബിഐ വിവേചനപരമായാണ്‌ പെരുമാറുന്നതെന്ന്‌ പ്രമേയത്തില്‍ ആരോപിക്കുന്നു. വിവിധ വിഷയങ്ങളിലുള്ള 25 പ്രമേയങ്ങള്‍ ഒരുമിച്ചാണ്‌ പാര്‍ട്ടി പുറത്തിറക്കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക