കൊച്ചി: ഡോക്ടറെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി
സഹകരണ മെഡിക്കല്‍ കോളജിലെ ശ്രീരാജാണ് (25) മരിച്ചത്.കൊല്ലം തേവലക്കര പാലയ്ക്കല്‍
ശ്രീരംഗത്തില്‍ റിട്ട. ബിഡിഒ കെ. സുരേന്ദ്രന്റെ മകനാണ്. ഹൗസ് സര്ജന് പരിശീലനം
അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മരണം.ഹോസ്റ്റലിലെ
തൊട്ടടുത്ത മുറിയില്‍ താമസിക്കുന്ന ഡോക്ടര്‍ രാത്രി ഡ്യൂട്ടി കഴിഞ്ഞെത്തിയിട്ടും
രാവിലെ ഡ്യൂട്ടിക്കു പോകേണ്ട ശ്രീരാജിന്റെ മുറി അടഞ്ഞുകിടക്കുകയായിരുന്നു.
വിളിച്ചിട്ടു തുറക്കാത്തതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലൂടെ നോക്കിയപ്പോഴാണ്
ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. വാതില്‍ പൊളിച്ച് അകത്തുകയറി ശ്രീരാജിനെ
അത്യാഹിത വിഭാഗത്തില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.
അമ്മ സരസമ്മ
(റിട്ട. അധ്യാപിക). സഹോദരങ്ങള്‍: സുരാജ് (ഗള്‍ഫ്), സുബിന്‍രാജ് (ബിഡിഎസ്
വിദ്യാര്‍ഥി, തിരുവനന്തപുരം മെഡി. കോളജ്).