Image

രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ സ്വത്ത് വിവരം പ്രഖ്യാപിച്ചു.

Published on 25 July, 2011
രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ സ്വത്ത് വിവരം പ്രഖ്യാപിച്ചു.
ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ സ്വത്ത് വിവരം പ്രഖ്യാപിച്ചു. രാഷ്ട്രപതിയുടെ ഔദ്യോഗിക വെബസൈറ്റിലാണ് സ്വത്ത് വെളിപ്പെടുത്തിയത്. ഈ വര്‍ഷം മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് രണ്ടര കോടി രൂപയുടെ ആസ്തിയാണ് രാഷ്ട്രപതിക്കുള്ളത്. അമരാവതിയില്‍ 39 ലക്ഷം രൂപ വിലമതിക്കുന്ന വീട്, പത്ത് ലക്ഷം രൂപ വിലമതിക്കുന്ന ഫാം ഹൗസ്, ജലഗാവില്‍ എട്ട് ഹെക്ടര്‍ ഭൂമി എന്നിവയും രാഷ്ട്രപതിക്കുണ്ട്. 1.9 ലക്ഷം രൂപ പണമായി കൈവശമുണ്‌ടെന്നും വിവിധ ബാങ്കുകളിലായി 68 ലക്ഷം രൂപയോളം നിക്ഷേപമുണ്‌ടെന്നും രാഷ്ട്രപതി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക