Image

രാംദേവിനെതിരേയുള്ള പോലീസ്‌ നടപടിയുടെ വീഡിയോ പരിശോധിക്കും

Published on 25 July, 2011
രാംദേവിനെതിരേയുള്ള പോലീസ്‌ നടപടിയുടെ വീഡിയോ പരിശോധിക്കും
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രാംലീല മൈതിനിയില്‍ ഉപവാസം നടത്തിയ യോഗാ ഗുരു ബാബ രാംദേവിനും അനുയായികള്‍ക്കുമെതിരെ നടന്ന പൊലീസ്‌ നടപടികളുടെ വിഡിയോ ദൃശ്യങ്ങള്‍ സുപ്രീം കോടതി പരിശോധിക്കും. ഓഗസ്റ്റ്‌ അഞ്ചിന്‌ ഇരുഭാഗത്തെയും അഭിഭാഷകരുടെ സാന്നിധ്യത്തിലാവും കോടതി ദൃശ്യങ്ങള്‍ പരിശോധിക്കുകയെന്നും റിപ്പോര്‍ട്ടില്‍പറയുന്നു. എന്നാല്‍ പൊലീസ്‌ നടപടിയുടെ രാഷ്‌ട്രീയ വശങ്ങളിലേക്ക്‌ കടക്കാന്‍ കോടതി ആഗ്രഹിക്കുന്നില്ലെന്നും നിയമലംഘനമുണ്ടായോ എന്ന കാര്യം മാത്രമാണു കോടതി പരിഗണിക്കുന്നതെന്നും ജസ്‌റ്റിസ്‌ ബി.എസ്‌ ചൗഹാനും സ്വതന്ത്രകുമാറും ഉള്‍പ്പെട്ട ബെഞ്ച്‌ വ്യക്‌തമാക്കി. ഉറങ്ങിക്കിടന്ന നിരപരാധികളെ പൊലീസ്‌ മര്‍ദിച്ചെങ്കില്‍ അതിനെ ന്യായീകരിക്കാനാവില്ലെന്നു ജസ്‌റ്റിസ്‌ ബി.എസ്‌ ചൗഹാന്‍ ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക