Image

ഓഗസ്‌റ്റ്‌ അഞ്ചിന്‌ ദേശീയ ബാങ്ക്‌ പണിമുടക്ക്‌

Published on 26 July, 2011
ഓഗസ്‌റ്റ്‌ അഞ്ചിന്‌ ദേശീയ ബാങ്ക്‌ പണിമുടക്ക്‌
കണ്ണൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഓഗസ്‌റ്റ്‌ അഞ്ചിന്‌ ദേശീയ ബാങ്ക്‌ പണിമുടക്ക്‌ ബാങ്ക്‌ ജീവനക്കാരുടെ സംഘടന തീരുമാനിച്ചു.

ബാങ്ക്‌ സ്വകാര്യവത്‌കരണ നീക്കം അവസാനിപ്പിക്കുക, പുറംകരാര്‍ പണി അവസാനിപ്പിക്കുക, ഒഴിവുകള്‍ നികത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ പണിമുടക്ക്‌. പണിമുടക്കില്‍ മുഴുവന്‍ ഓഫീസര്‍മാരും ജീവനക്കാരും അണിനിരക്കണമെന്നു ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ (ബെഫി) ജില്ലാകമ്മിറ്റി ഭാരവാഹികളുടെ യോഗം ആഹ്വാനം ചെയ്‌തു. ഒമ്പതു സംഘടനകളുടെ ഐക്യവേദി ആഹ്വാനം ചെയ്‌ത പണിമുടക്കില്‍ വാണിജ്യ ബാങ്കുകള്‍, ദേശസാല്‍കൃത ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, ഗ്രാമീണ ബാങ്കുകള്‍, ജില്ലാ സഹകരണ ബാങ്കുകള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ പങ്കെടുക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക